Latest News

ട്രോളിംഗ് നിരോധനം കഴിഞ്ഞപ്പോൾ ഹാർബറുകൾ സജീവം

ട്രോളിംഗ് നിരോധനം കഴിഞ്ഞപ്പോൾ ഹാർബറുകൾ സജീവം
X

കൊല്ലം : ട്രോളിംഗ് നിരോധനം കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് കടലിൽ പോയ ആയിരകണക്കിന് ബോട്ടുകൾ വിവിധ ഹാർബറുകളിൽ മത്സ്യങ്ങളുമായി തിരിച്ചെത്തിയതോടെ ഉറങ്ങി കിടന്ന ഹാർബറുകളിൽ ഉൽവപ്രതീതി.

മത്സ്യം വിപണനവുമായി വാങ്ങാനും ' വിൽക്കാനും എത്തിയവർ, ചുമട്ടു തൊഴിലാളികൾ, ലേലക്കാർ മൊത്തം വ്യാപാരികളും, ചില്ലറ വില്പനക്കാരും, വാഹനങ്ങളും, അതിലെ ജീവനക്കാരും എത്തിയതോടെ ഹർബർ സജീവമായി. അയല, കട്ല, ചൂട, കിളിമീൻ, കൂന്തൾ, വെമ്പിളി, കണവ, തിണ്ട, മെത്തൽ അങ്ങിനെ പലയിനം മൽസ്യങ്ങൾ വിവിധ കടപ്പുറങ്ങളിൽ വിൽപനക്കെത്തി. ട്രോളിംഗ് നിരോധ സമയത്തെ പ്രയാസങ്ങൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ഇത് മായി ബന്ധപ്പെട്ടു തൊഴിൽ ചെയ്യുന്നവരുടെ പ്രതീക്ഷ.

Next Story

RELATED STORIES

Share it