- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മനപ്പൂർവ്വം ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം നുണ : നോട്ടീസിന് വിശദമായ മറുപടി നൽകും - ഡോക്ടർ ഹാരിസ്

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പറഞ്ഞ വിവാദത്തിൽ ഡി എം ഇ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് വിശദമായ മറുപടി നൽകുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ . വിഷയം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് ചട്ട.ലംഘനമാണെന്ന് കാര്യം അംഗീകരിക്കുന്നുവെന്നും, മനപ്പൂർവ്വം ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം നുണയാണെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് എന്താണെന്ന് ഞാൻ കണ്ടിട്ടില്ല , എന്നെ ആരും റിപ്പോർട്ട് കാണിച്ചിട്ടില്ല, വിവരാവകാശം ചോദിച്ചവർക്കും റിപ്പോർട്ട് കൊടുത്തിട്ടില്ല, അവരെന്താണ് എഴുതിക്കൊടുത്തതെന്നോ, ,ആരൊക്കെയാണ് തെളിവ് കൊടുത്തതെന്നോ എനിക്കറിയില്ല . എല്ലാ രേഖകളും ഉൾപ്പെടെ കൃത്യമായ മറുപടി അന്വേഷണ കമ്മീഷൻ മുമ്പാകെ നൽകിയതാണ് .
ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലാതിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതുകൊണ്ടാണ് പരാതി പരസ്യമാക്കിയപ്പോൾ ഓടിനടന്ന് ഉപകരണങ്ങൾ സംഘടിപ്പിച്ചു നൽകിയത് . ഉപകരണങ്ങൾ ഇല്ലാതിരുന്നു എന്ന വാദത്തിൽ ഇപ്പോയും ഉറച്ചു നിൽക്കുന്നു. ഉപകരണങ്ങൾ ഇല്ലെന്ന് പലതവണ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു . വകുപ്പ് മേധാവി എന്ന നിലയിൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം എന്റേതാണ് ,അതുകൊണ്ടാണ് കുറവുള്ള വിവരം അറിയിച്ചത്. നോട്ടിസിന് വകുപ്പ് സെക്രട്ടറിക്ക് നേരിട്ട് മറുപടി നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















