Latest News

ഉല്ലാസയാത്രയുടെ മറവിൽ ലഹരി കടത്ത് : നാലുപേർ പിടിയിൽ

ഉല്ലാസയാത്രയുടെ മറവിൽ ലഹരി കടത്ത്  : നാലുപേർ പിടിയിൽ
X

തിരുവനന്തപുരം: നഗരത്തിൽ വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും , ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിലായി. കോവളം ജംഗ്ഷനിൽ സിറ്റി ഡാൻസാഫ് ൻ്റെ പരിശോധനയിൽ ആണ് പിടിക്കപ്പെട്ടത് . വട്ടിയൂർക്കാവ് ഐഎഎസ് കോളനിയിൽ വാടകക്ക് താമസിക്കുന്ന ശ്യാം( 35) ഇയാളുടെ പെൺ സുഹൃത്ത് രശ്മി (31) ആര്യനാട് കുരിശടിയിൽ മുഹമ്മദ് നൗഫൽ (24) രാജാജി നഗർ സ്വദേശി സഞ്ജയ് (26) എന്നിവരാണ് അറസ്റ്റിൽ ആയത് . രശ്മിയുടെ കുട്ടികളും കാറിൽ ഉണ്ടായിരുന്നു, ഉല്ലാസയാത്രയ്ക്ക് പോയി മടങ്ങി വരുന്നു എന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കോവളം ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎയും , 9ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ യാണ് സിറ്റി ഡാൻസാഫ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിക്കുന്ന കാറും കസ്റ്റഡിയിലെത്തു. കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം തുടർന്ന് പിടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it