Latest News

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രധാനമന്ത്രിക്ക് കത്ത് അയച്ചു മുഖ്യമന്ത്രി

കന്യാസ്ത്രീകളുടെ അറസ്റ്റ്:  പ്രധാനമന്ത്രിക്ക് കത്ത് അയച്ചു മുഖ്യമന്ത്രി
X

തിരുവനന്തപുരം :ഛത്തീസ് ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രിതി മേരി എന്നി രണ്ട് കന്യാസ്ത്രീകളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണം എന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചതായി അദ്ദേഹത്തിൻറെ ഓഫീസ് അറിയിച്ചു. കെട്ടിച്ചമിച്ച കേസ് ആണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്ന് കാത്തലിക് ബിഷപ് സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും . ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ങ്ദൾ പ്രവർത്തകർ സമാന്തരമായി ചോദ്യംചെയ്തുന്ന ആരോപണവും ഉയർന്നിട്ടുണ്ട് . വിഷയം പാർലമെൻറിലും ഉയർത്താൻ ഉള്ള നീക്കത്തിലാണ് കേരളത്തിനുള്ള എംപിമാർ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി എന്നിവർ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്ക് കത്ത് അയച്ചു.

Next Story

RELATED STORIES

Share it