Latest News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : കോഴിക്കോട് മിന്നൽ ച്ചുഴലി വൻ നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : കോഴിക്കോട് മിന്നൽ ച്ചുഴലി വൻ നാശനഷ്ടം
X

കോഴിക്കോട് : കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽച്ചുഴലി .കല്ലാച്ചി , ചീറോത്ത് മുക്ക് ,പൈപ്പ് റോഡ് ഭാഗങ്ങളിൽ വാഹനങ്ങൾക്കും, വീടുകൾക്കും മേൽ മരങ്ങൾ വീണു. കല്ലാച്ചിയിൽ മദ്രസയുടെ മേൽക്കൂര പറന്നുപോയി, കൂരാചുണ്ട് , താമരശ്ശേരി ,കാരാട് ഭാഗത്ത് പലയിടത്തും മരം വീണത് കാരണം വൈദ്യുതി വിതരണം മുടങ്ങി കണ്ണൂർ കണ്ണവത്ത് മരം വീണ് ഒരാൾ മരിച്ചു. പത്തനംതിട്ടയിൽ സ്കൂൾമതിൽ തകർന്നു.സംസ്ഥാനത്ത് പലയിടത്തും കനത്ത കാറ്റും മഴയും തുടരുകയാണ്

എറണാകുളം ജില്ലയിൽ പലയിടത്തും കനത്ത മഴ പെയ്യുന്നുണ്ട് .ചിലയിടങ്ങളിൽ മരങ്ങൾ വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . പെരിയാറിൽ വെള്ളം നിറഞ്ഞു ഒഴുകുന്നുണ്ടെങ്കിലും ഇതുവരെ അപകടകരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ല .കുമ്പളം മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. പിറവം മേഖലയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ മഴയിൽ കാറ്റിലും തേക്ക് കടപുഴകി വീണ് പാമ്പക്കുട പാത ഷൈനി സാബുവിന് ഗുരുതര പരിക്കേറ്റു. എറണാകുളം -ആലപ്പുഴ തീരദേശ റെയിൽ പാതയിൽ പാതിരപ്പള്ളിക്ക് സമീപം തെങ്ങ് വീണു. അത് നീക്കിയതിനുശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.

Next Story

RELATED STORIES

Share it