Latest News

*സ്കൂൾ സമയമാറ്റം : പുതിയ രീതി തുടരും പരാതി അടുത്ത അദ്ധ്യായന വർഷം പരിശോധിക്കും*

*സ്കൂൾ സമയമാറ്റം : പുതിയ രീതി തുടരും പരാതി അടുത്ത അദ്ധ്യായന വർഷം പരിശോധിക്കും*
X

തിരുവനന്തപുരം : സ്കൂൾസമയമാറ്റത്തിൽ സമസ്ത അടക്കമുള്ളവരുടെ എതിർപ്പ് കണക്കിലെടുത്ത് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വിളിച്ച് കൂട്ടിയ ചർച്ച പ്രകാരം ഈ വർഷം നടപ്പിലാക്കിയ പുതുക്കിയ സമയം ക്രമം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മതസംഘടനകളും മറ്റ് സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചക്കുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് .ഇപ്പോൾ എടുത്ത തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് ഇതു സംബന്ധിച്ച് സർക്കാർ തീരുമാനത്തിന് ചർച്ചയിൽ പങ്കെടുത്ത സംഘടനകൾ ഉൾ

കൊണ്ടതായും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു . സമസ്ത അടക്കമുള്ളവരുടെ അഭിപ്രായ വ്യത്യാസം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി സമസ്ത ഉന്നയിച്ച കാര്യങ്ങൾ അവരുടെ പരാതിയും അടുത്തവർഷം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it