Latest News

അനിശ്ചിതകാല പണിമുടക്ക് : മുഴുവൻ ബസുകളും പങ്കെടുക്കുമെന്ന് സംയുക്ത സമിതി - സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബസ് ഓപറേറ്റഴ്സ് ഫോറം

അനിശ്ചിതകാല പണിമുടക്ക് : മുഴുവൻ ബസുകളും പങ്കെടുക്കുമെന്ന് സംയുക്ത സമിതി - സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബസ് ഓപറേറ്റഴ്സ് ഫോറം
X

കോഴിക്കോട് : വിദ്യാർത്ഥികളുടെ ചാർജ് വർദ്ധിപ്പിക്കുക, സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, തൊഴിലാളികൾക്കുള്ള പിസിസി സർട്ടിഫിക്കറ്റ് ഒഴിവാക്കുക, ഇ - ചലാൻ പിഴ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യബസുകൾ നാളെ മുതൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിൽ മുഴുവൻ ബസ്സുകളും പങ്കെടുക്കുമെന്ന് സംയുക്ത സമിതി അറിയിച്ചു.

എന്നാൽ സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഫോറം പറഞ്ഞു. ബസുടമകൾ ഉന്നയിച്ച വിഷയങ്ങളിൽ രാഷ്ട്രീയ തീരുമാനം ആവശ്യമുള്ളതിനാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം എന്ന് ഗതാഗത മന്തി ഉറപ്പുനൽക്കുകയും വിദ്യാർത്ഥികളുടെ ചാർജിൽ സംഘടന നേതാക്കളുമായി സംസാരിച്ചു സമവായമുണ്ടാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഈ സാഹചര്യത്തിൽ സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഫോറം തീരുമാനിച്ചതീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.

Next Story

RELATED STORIES

Share it