Latest News

ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി - ആൺ സുഹൃത്ത് അറസ്റ്റിൽ

ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി - ആൺ സുഹൃത്ത് അറസ്റ്റിൽ
X

കൊച്ചി : ആലുവയിലെ തോട്ടുങ്ങൽ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി . കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത് . ഒപ്പം ഉണ്ടായിരുന്ന നേര്യമംഗലം സ്വദേശി ആൺസുഹൃത്ത് ബിനു വാണ്കൊലപാതകം നടത്തിയത് . ബിനുവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ബിനു തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ മുഖേനെ കാര്യങ്ങൾ കാണിച്ചുകൊടുത്തതായി സുഹൃത്തുകൾ പോലിസിനോട് പറഞ്ഞു. ഇന്നലെ അർദ്ധരാത്രിക്ക് ശേഷം ആണ് കൊലപാതകം നടന്നത് . അഖിലയും ബിനുവും ഇടയ്ക്കിടെ ഈ ലോഡ്ജിൽ എത്തി താമസിക്കാറുണ്ടെന്ന് ഇവിടത്തെ ജീവനക്കാർ പോലീസിനോട് അറിയിച്ചു . ഇന്നലെ ആദ്യം ലോഡ്ജിൽ എത്തിയത് ബിനു ആയിരുന്നു പിന്നാലെയാണ് അഖില എത്തിയത്

. തന്നെ വിവാഹം കഴിക്കണമെന്ന് അഖിലയുടെ ആവശ്യത്തിൽ ചൊല്ലി തർക്കം ഉണ്ടാവുകയും തർക്കം മൂർത്ത് അഖിലയുടെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നും ബിനു പോലീസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it