Latest News

വിവാദങ്ങൾക്കിടെ ഗവർണർ - മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്

വിവാദങ്ങൾക്കിടെ  ഗവർണർ - മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്
X

തിരുവനന്തപുരം : കേരള സർവകലാശാലയിലെ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ സമരങ്ങളും, രാജ്ഭവനിലെ സംഭവങ്ങളും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അസ്വസ്ഥതക്കും വിരാമമായിക്കൊണ്ട് ഇന്ന് ഗവർണറും , മുഖ്യമന്ത്രിയും തമ്മിൽ വൈകിട്ട് 3 30ന് രാജ് ഭവനിൽ ചർച്ച നടക്കും.

ഭാരതാംബ ചിത്രത്തിൽ തുടങ്ങി കേരള സർവകലാശാല വിഷയത്തിലൂടെ പോര് മുറുകി വഴി തടയൽ അടക്കമുള്ള സമരങ്ങളും സസ്പെൻഷനുകളും അടക്കം മുറുകിയ പോരിനിടെയാണ് രാജഭവനിൽ നിർണായക ചർച്ച നടക്കുന്നത്

കേരള സാങ്കേതിക സർവ്വകലാശാല വിസി നിയമം നിയമനത്തിൽ ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷനിൽ ബെഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. കേരള സർവകലാശാലയിൽ കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ സംഭവങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായാണ് ഗവർണർ മുഖ്യമന്ത്രി ചർച്ച ഇന്ന് നടക്കുന്നത്.

Next Story

RELATED STORIES

Share it