Latest News

പന്തളത്തെ അനധികൃത മാലിന്യസംഭരണം: വിദ്യാർത്ഥികൾക്ക് ജീവന് ഭീഷണി

പന്തളത്തെ അനധികൃത മാലിന്യസംഭരണം: വിദ്യാർത്ഥികൾക്ക്   ജീവന് ഭീഷണി
X

പന്തളം: കടയ്ക്കാട് ഹരിത കർമസേനയുടെ അനധികൃത പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം സ്കൂൾ കുട്ടികൾക്ക് ഭീഷണിയാകുന്നു. പന്തളം മുനിസിപ്പാലിറ്റിയിലാണ് ഹരിത കർമ സേനയുടെ അനധികൃത മാലിന്യസംഭരണ കേന്ദ്ര മാണ് വിദ്യാർത്ഥികളുടെ ജീവനുതന്നെ ഭീഷണിയായി മാറിയിട്ടുള്ളത്. കടയ്ക്കാട് തെക്ക് എസ് വി എൽ പി സ്കൂളിലെ (മേലട തേക്കെത്തിൽ സ്കൂൾ) പണി പൂർത്തിയാകാതെ കിടക്കുന്ന കെട്ടിടത്തിലാണ് ഹരിത കർമ സേന

പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിടുന്നത്. ക്ഷുദ്ര ജീവികളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ട്. മുനിസിപ്പാലിറ്റി അധികൃതരും വിദ്യാഭ്യാസ വകുപ്പും കുട്ടികൾ നേരിടുന്ന ഈ സുരക്ഷാ ഭീഷണി കണ്ടില്ലെന്ന് നടിക്കുകയാണ്. മാലിന്യ സംഭരണത്തെ തുടർന്ന് ഉപയോഗശൂന്യമായ കെട്ടിടം തകർന്നുവീഴാറായ നിലയിലാണ്. കുട്ടികളുടെ ജീവനു പോലും ഭീഷണിയാകുന്ന മാലിന്യ നിക്ഷേപത്തിനെതിരെ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.

Next Story

RELATED STORIES

Share it