Latest News

തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറി നീക്കം ഞെട്ടിക്കുന്നത് -പി എം എ സലാം

തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറി നീക്കം ഞെട്ടിക്കുന്നത്  -പി എം എ സലാം
X

കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ്, ഡിവിഷൻ വിഭജനത്തിനു തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ ചോർന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.

പട്ടിക തയ്യാറാക്കുന്നതിന് പുതിയ വാർഡ് , ഡിവിഷൻ അടിസ്ഥാനങ്ങളിൽ വോട്ടർമാരെ ക്രമീകരിച്ചതിന്റെ റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ ചോർത്തി നൽകിയതെന്നും ഇത് സംസ്ഥാനത്ത് ഉടനീളം സംഭവിച്ചിട്ടുണ്ട് ഇത് ചെയ്ത ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it