Latest News

കൂടരഞ്ഞി കൊലപാതകം :മരിച്ചയാളുടെ രേഖാചിത്രം പോലിസ് പുറത്തിറക്കി

കൂടരഞ്ഞി കൊലപാതകം :മരിച്ചയാളുടെ രേഖാചിത്രം പോലിസ് പുറത്തിറക്കി
X

കോഴിക്കോട് : വേങ്ങര സ്വദേശി മുഹമ്മദാലി എന്ന ആൻറണി ( 56) 1986 'ൽ കൂടരഞ്ഞിയിൽ കനാലിൽ തള്ളിയിട്ട് മരണപ്പെട്ട ആളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്ന മുഹമ്മദലിയെ തിരുവമ്പാടി പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തിരുവമ്പാടി എസ് എച്ച് ഒ കെ പ്രജീഷ് കൂടരഞ്ഞിയിൽ 1986ൽ മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ മുഹമ്മദലിയിൽ നിന്ന് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത് . മരിച്ചയാളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.രേഖാചിത്രം കണ്ടു കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്നവർ പോലീസിന് കൈമാറണമെന്ന് അറിയിച്ചു.

Next Story

RELATED STORIES

Share it