Latest News

ബസില്‍ കയറുന്നതിനിടെ മൂന്നു വയസുകാരന്റെ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍

ബസില്‍ കയറുന്നതിനിടെ മൂന്നു വയസുകാരന്റെ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍
X

മാള: ബസില്‍ കയറുന്നതിനിടെ മൂന്നു വയസുകാരന്റെ മാല പൊട്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനി അറസ്റ്റില്‍. മധുര തൊപ്പക്കുളം സ്വദേശിനിയായ കാളിയത്തറ (40) എന്ന യുവതിയെയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്. മണലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്റെ ഒരു പവന്‍ തൂക്കം വരുന്ന മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. വടമ മേയ്ക്കാട് പോകുന്നതിനായി മാളയില്‍ നിന്ന് ബസില്‍ കയറുന്നതിനിടയിലാണ് മാല പൊട്ടിച്ചത്. മാലയുമായി വേഗത്തില്‍ പോയ യുവതിയെ കുട്ടിയുടെ അമ്മ പിന്തുടര്‍ന്ന് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ യുവതി മാല ഉപേക്ഷിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തടഞ്ഞു വെച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it