Latest News

വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥ നിയമനം: തീരുമാനം പുനപരിശോധിക്കണമെന്ന് കെഎന്‍എം

വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥ നിയമനം: തീരുമാനം പുനപരിശോധിക്കണമെന്ന് കെഎന്‍എം
X

തിരൂര്‍: സംസ്ഥാനത്തെ വഖഫ് ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ നിയമനം പിഎസ്‌സിക്ക് വിടണമെന്ന സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് കെഎന്‍എം, ഐഎസ്എം, എംഎസ്എം, എംജിഎം വെസ്റ്റ് ജില്ലാ ഭാരവാഹി സംഗമം ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ കൂടിയാലോചനകള്‍ നടത്താതെയുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും മുസ്‌ലിം സംഘടനങ്ങളുടെ അഭിപ്രായം മാനിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ആത്മീയചികിത്സയുടെ മറവില്‍ സാമ്പത്തിക ചൂഷണവും പീഡനവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവല്‍കരണം ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഡോ:പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രൗഡ് ഓഫ് താനൂര്‍ പുരസ്‌കാര ജേതാവും കെഎന്‍എം. ഉപാധ്യക്ഷനുമായ ഉബൈദുല്ല താനാളൂരിനുള്ള ഉപഹാരം കെഎന്‍എം സംസ്ഥാന സെക്രട്ടറി ഡോ:എ ഐ അബ്ദുല്‍ മജീദ് സലാഹി സമ്മാനിച്ചു. ജില്ലാ സെക്രട്ടറി എന്‍ കുഞ്ഞിപ്പ മാസ്റ്റര്‍, എന്‍ വി ഹാഷിം ഹാജി, കെ ഹസന്‍ മാസ്റ്റര്‍, സി പി കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, അഷ്‌റഫ് ചെട്ടിപ്പടി, മുബഷിര്‍ കോട്ടക്കല്‍, ഫൈസല്‍ ബാബു സലഫി,യു. സഹീല്‍,ഡോ: ഖദീജ ഉമര്‍,ഖൈറുന്നിസ വേങ്ങര പ്രസംഗിച്ചു.

Next Story

RELATED STORIES

Share it