Latest News

ഹിമപ്പുലി ലഡാക്കിന്റെ സംസ്ഥാനമൃഗം

ഹിമപ്പുലി ലഡാക്കിന്റെ സംസ്ഥാനമൃഗം
X

ന്യൂഡല്‍ഹി: ലഡാക്ക് കേന്ദ്ര ഭരണപ്രദേശത്തിന്റെ സംസ്ഥാന മൃഗം ഇനി മുതല്‍ ഹിമപ്പുലി. കറുത്ത കഴുത്തുള്ള കൊക്കാണ് സംസ്ഥാന പക്ഷി.

ലഡാക്ക് ഭരണകൂടത്തിന്റെ തീരുമാനം ലഡാക്ക് എംപി ജംയങ് ത്സെറിങ് നാംഗ്യാല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ലഡാക്കിലെ ഉയരം കൂടിയ ചതുപ്പുപ്രദേശത്ത് കാണുന്ന പക്ഷിയാണ് കറുത്ത കഴുത്തുള്ള കൊക്ക്.

ഇത്തരം കൊക്കുകള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയവയാണ്.

മാര്‍ച്ച് മാസത്തിലാണ് ഇവ ലഡാക്കിലെത്തുന്നത്. ഒക്ടോബര്‍ അവസാനത്തോടെയോ നവംബറിലോ ദേശാടനം നടത്തും.

Next Story

RELATED STORIES

Share it