Latest News

കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചു

കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചു
X
തിരുവനന്തപുരം: കേരളത്തിലെ കയറ്റുമതി മേഖല വീണ്ടും ഉണര്‍വിലേക്ക്. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തി. കൊച്ചി തുറമുഖം വഴി ഈ വര്‍ഷം സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ 22,202 കണ്ടെയ്നറുകളാണ് കയറ്റുമതി ചെയ്തത്. 2019 ഇല്‍ ഇതേ കാലയളവില്‍ 19,915 കണ്ടെയ്നറുകള്‍ മാത്രമാണ് കയറ്റിയയച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 11.48 ശതമാനം വര്‍ധനയാണ് കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്. സെപ്തംബര്‍- ഒക്ടോബര്‍ കാലയളവില്‍ സംസ്ഥാനത്ത് നിന്ന് ഏറ്റവും അധികം കയറ്റിയയച്ചത് കയര്‍ ഉല്‍പ്പന്നങ്ങളാണ്. ശീതീകരിച്ച ഭക്ഷ്യസാധനങ്ങളും തുണിത്തരങ്ങളുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.




Next Story

RELATED STORIES

Share it