Latest News

പരപ്പനങ്ങാടിയില്‍ എസ്.ഡി.പി.ഐ അംബേദ്ക്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കും

പരപ്പനങ്ങാടിയില്‍ എസ്.ഡി.പി.ഐ അംബേദ്ക്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കും
X

തിരൂരങ്ങാടി: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി പരപ്പനങ്ങാടിയില്‍ അംബേദ്ക്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്.ഡി.പി.ഐ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സിഎഎ പിന്‍വലിക്കുക, പൗരത്വ രജിസ്റ്റര്‍ ഉപേക്ഷിക്കുക, ജനസംഖ്യാ രജിസ്റ്റര്‍ ഒഴിവാക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 27, 28, 29 തിയ്യതികളിലാണ് അംബേദ്ക്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. ഫെബ്രുവരി 27 ന് 5 മണിക്ക് എസ്.ഡി.പി ഐ മലപ്പുറം ജില്ല പ്രസിഡന്റ് സി.പി.എ.ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ രാഷ്ട്രീയ മത സംഘടന, സാംസ്‌കാരിക, പൗരവകാശ പ്രവര്‍ത്തകരും നേതാക്കളും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.

''വംശീയതയില്‍ ഊന്നിയ ഭരണഘടനാവിരുദ്ധമായ പൗരത്വനിയമം പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരേണ്ടതുണ്ട്. ശാഹീന്‍ബാഗില്‍ തുടങ്ങിവച്ച പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി രാജ്യമൊട്ടുക്കും ശാഹിന്‍ബാഗുകള്‍ പിറവിയെടുക്കുകയാണ്. സി.എ.എ. നടപ്പിലാക്കുക വഴി ഭരണഘടനയെ അസ്ഥിരപെടുത്തി ആര്‍.എസ്.എസിന്റെ വിചാരധാര നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് അനുവദിച്ചുകൂടാ. ധീരദേശാഭിമാനികള്‍ വിരേതിഹാസം രചിച്ച മണ്ണില്‍ രണ്ടാം സ്വാതന്ത്ര്യ സമരം നടക്കുകയാണ്. ഇത് ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്''- ഇതിന് മുഴുവന്‍ ജനങ്ങളും സജ്ജമാകണമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലസിക്രട്ടറി മുസ്ഥഫ പാമങ്ങാടന്‍, ജില്ല സമിതി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി, സദഖത്തുള്ള താനൂര്‍, സുലൈമാന്‍ കുണ്ടൂര്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it