Latest News

പൗരത്വ നിയമം: ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ യുഎന്‍ ജനഹിത പരിശോധനയ്ക്ക് തയ്യാറാവട്ടെയെന്ന് മമത

ബിജെപിക്ക് ജനങ്ങളുടെ പിന്തുണ കുറഞ്ഞെങ്കില്‍ താഴെ ഇറങ്ങണമെന്നും മമത

പൗരത്വ നിയമം: ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ യുഎന്‍ ജനഹിത പരിശോധനയ്ക്ക് തയ്യാറാവട്ടെയെന്ന് മമത
X

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയില്‍ യുഎന്‍ ജനഹിതപരിശോധനയ്ക്ക് വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ പടുകൂറ്റന്‍ ബഹുജന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

''ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ പട്ടികയിലും യുഎന്‍ നേതൃത്വത്തിലുള്ള ജനഹിതപരിശോധനയ്ക്ക് തയ്യാറാവണം''-മമത ആവശ്യപ്പെട്ടു. ബിജെപിക്ക് ജനങ്ങളുടെ പിന്തുണ കുറഞ്ഞെങ്കില്‍ താഴെ ഇറങ്ങണമെന്നും മമത കൂട്ടിച്ചേര്‍ത്തു.

'വോട്ടെടുപ്പ് നടത്തൂ. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് എന്തും ചെയ്യാനാവില്ല. നിങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കെതിരേയും ഭീഷണി മുഴക്കുകയാണ്'- പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായോടും അവര്‍ ഓര്‍മ്മപ്പെടുത്തി.

മമതയുടെ വിമര്‍ശനങ്ങള്‍ ബിജെപിയില്‍ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ബഹുജന റാലികള്‍ വലിയ ആശങ്കയാണ് സംഘപരിവാര്‍ സംഘനടകള്‍ക്ക് ഉണ്ടാക്കിയിട്ടുള്ളത്. മമത ഇന്ത്യയിലെ ഏറ്റവും ഉത്തരവാദിത്തമില്ലാത്ത മുഖ്യമന്ത്രിയാണെന്ന് ബിജെപി തിരിച്ച് വിമര്‍ശിച്ചു.

'ഒരു പൊതുസ്ഥാനത്തിരിക്കാന്‍ അവര്‍ അര്‍ഹയല്ല. പാകിസ്താന്‍കാരുടെ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നത്. അവരുടെ പൊതുജനപിന്തുണ ബംഗാളില്‍ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്'- ബിജെപിയുടെ ഐടി ഇന്‍ചാര്‍ജ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

വിവാദമായ പൗരത്വ നിയമം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മതപീഡനം കൊണ്ട് പലായനം ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി വിഭാഗങ്ങള്‍ക്ക് പൗരത്വ വാഗ്ദാനം ചെയ്യുന്നു. ലോക്‌സഭ പാസ്സാക്കിയ ബില്ല് ആഴ്ചകള്‍ക്ക് മുമ്പ് രാജ്യസഭയും പാസ്സാക്കി. തൊട്ടടുത്ത ദിവസം രാഷ്ട്രപതി ഒപ്പിട്ട് നിയമമാവുകയും ചെയ്തു.


Next Story

RELATED STORIES

Share it