പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; അസമില്‍ വീണ്ടും വെടിവെപ്പ് രണ്ട് പേര്‍ കൊല്ലപ്പെട്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; അസമില്‍ വീണ്ടും വെടിവെപ്പ് രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം ശക്തമായ അസമില്‍ വീണ്ടും വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയാണ്. ജോര്‍ഹട്ടിലാണ് വെടിവെപ്പ് നടന്നതെന്നാണ് പുറത്തുവന്ന വിവരം. ഇതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പട്ടവരുടെ എണ്ണം അഞ്ചായി.

രാജ്യസഭ പൗരത്വ ഭേദഗതി നിയമത്തിന് അനുമതി നല്‍കിയതു മുതല്‍ പ്രതിഷേധത്തിന്റെ കേന്ദ്രമായി അസം മാറിയിരുന്നു. തുടര്‍ന്ന് പ്രതിഷേധം ത്രിപുരയിലേക്കും അരുണാചലിലേക്കും പടര്‍ന്നുപിടിച്ചു. ഇന്ന് മേഘാലയയും പ്രതിഷേധം കൊണ്ട് പുകയുകയാണ്.

കഴിഞ്ഞ ദിവസം അസമില്‍ പോലിസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ വെടിവെപ്പ്.
RELATED STORIES

Share it
Top