മതേതരത്വം എന്നതിനേക്കാളുപരി സാമൂഹ്യനീതിയിലാണ് ദലിതർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്

പൊതു ഫണ്ട് തങ്ങളുടെ സമുദായങ്ങൾക്ക് ലഭിക്കുന്നതിനായി ഭരണത്തിലുള്ള തങ്ങളുടെ അധികാരമുപയോഗിച്ച് മറ്റാർക്കും കടക്കാൻ പറ്റാത്ത ഇടങ്ങൾ സൃഷ്ടിച്ചെടുക്കുകയാണ് സവര്‍ണര്‍

മതേതരത്വം എന്നതിനേക്കാളുപരി സാമൂഹ്യനീതിയിലാണ് ദലിതർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്

അക്കിലസ് സുഭാഷിണി ഭാസ്‌കരന്‍

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സംസ്കൃതം പഠിപ്പിക്കാൻ മുസ്ലിമിനെ അനുവദിക്കുന്നില്ല എന്നതാണ് ദലിത് ബുദ്ധിജീവികൾ വളരെ വേവലാതിയോടെ പറയുന്നത്. ഞാൻ ആലോചിച്ചത് സംസ്കൃതവും അറബിക്കും പഠിപ്പിക്കാൻ ഇത്രയധികം കോഴ്സുകളും തസ്തികകളും യൂണിവേഴ്സിറ്റികളും എന്തിനാണെന്നാണ്.

മറുപടി ഇതിലുണ്ട്. പൊതു ഫണ്ട് തങ്ങളുടെ സമുദായങ്ങൾക്ക് ലഭിക്കുന്നതിനായി ഭരണത്തിലുള്ള തങ്ങളുടെ അധികാരമുപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന മറ്റാർക്കും കടക്കാൻ പറ്റാത്ത ഇടങ്ങൾ എന്നതാണ് ഉത്തരം.

ദലിതർക്ക് എവിടെയെങ്കിലും എന്തെങ്കിലും നീക്കിവെച്ചിട്ടുണ്ടെങ്കിൽ അത് അവനൊ/ അവളൊ ഒരിക്കലും എത്തില്ല എന്നുറപ്പിള്ളിടത്തായിരിക്കും. ഫിലോസഫി, ഹിസ്റ്ററി, സോഷ്യോളജി , മലയാളം തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ തുടങ്ങണമെന്ന് ആർക്കും പ്രത്യേക താൽപര്യവുമില്ല. കോഴ്സുകളും തസ്തികളും അനുവദിക്കുക ഒന്നുകിൽ ദലിതർക്ക് പ്രാതിനിധ്യമില്ലാത്ത വിഷയങ്ങളിലായിരിക്കും .അല്ലെങ്കിൽ എയിഡഡ് മേഖലയിൽ. ഒരു പുതിയ വിഭാഗമെന്ന നിലയിൽ തൊഴിൽ കൊടുക്കൽ യോജന്നയിലൂടെ സഖാക്കളും ഇക്കാര്യത്തിൽ മറ്റ് സമുദായങ്ങളോട് മൽസരിക്കുന്നുണ്ട് എന്നാണെന്റെ പക്ഷം .എങ്ങനെയാണെങ്കിലും ഈ സമുദായങ്ങൾ അക്കാര്യത്തിൽ ഒറ്റക്കെട്ടായി പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തും. എയിഡഡ് മേഖലയിൽ കണ്ടു കൊണ്ടിരിക്കുന്നത് അത് തന്നെയാണ്.

അതു കൊണ്ട് തന്നെ മതേതരത്വം എന്നതിനേക്കാളുപരി സാമൂഹ്യനീതിയിലാണ് ദലിതർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ചുരുങ്ങിയ പക്ഷം എള്ളുണങ്ങുന്നത് എണ്ണക്കാണ് എന്നെങ്കിലും മനസിലാക്കണം.

എന്ന് മൂന്ന് മുസ്ലിം അദ്ധ്യാപകർക്ക് പ്രിൻസിപ്പൽ പ്രമോഷൻ ലഭിക്കുന്നിടത്ത് മൂന്നു പേരും മുപ്പത്തി ആറു വർഷം മുൻപ് മുസ്ലിം സമുദായത്തിന് ലഭിച്ച ദലിത് വേക്കൻസി തിരികെ കൊടുക്കേണ്ടി വരുന്നതിനാൽ പ്രമോഷൻ വേണ്ടെന്ന് വെച്ച സാഹചര്യത്തിൽ കോളേജ അധ്യാപക ജോലി കിട്ടാതെ പോയ സന്തോഷത്തിൽ ഒരു ദലിതൻ.


RELATED STORIES

Share it
Top