Pravasi

എന്‍ആര്‍സി മുസ്‌ലിംകള്‍ക്കെതിരായ ഫാഷിസ്റ്റ് അജണ്ട: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും സമാധാനപൂര്‍ണ്ണമായ ജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്നതിനും മാത്രമാണ് ഇത്തരം നടപടികള്‍ വഴിവെക്കു എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

എന്‍ആര്‍സി മുസ്‌ലിംകള്‍ക്കെതിരായ ഫാഷിസ്റ്റ് അജണ്ട: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ജുബൈല്‍: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) രാജ്യം മുഴുവന്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മുസ്‌ലിംകളെ മാത്രം ലക്ഷ്യമാക്കിയുള്ള സംഘ്പരിവാര്‍ അജണ്ടയാണെന്നും അതിനെതിരേ പൊതു സമൂഹം രംഗത്ത് വരണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈലില്‍ സംഘടിപ്പിച്ച

'എന്താണു എന്‍ആര്‍സി' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി അംഗം ഷെര്‍ണാസ് വിഷയാവതരണം നടത്തി. ഹിന്ദു, സിഖ്, ബുദ്ധ വംശജര്‍ക്ക് രാജ്യം വിടേണ്ടിവരില്ലെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിലൂടെ ഇത് മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാണ്.


രാജ്യത്ത് ജനിച്ച് വളരുകയും രാഷ്ട്ര പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും വൈദേശിക ശക്തികള്‍ക്കെതിരേ പൊരുതകയും ചെയ്ത പാരമ്പര്യമുള്ള മുസ്‌ലിംകളെ അപരവത്കരിച്ചു പുറന്തള്ളാമെന്ന മോഹം വിലപ്പോവില്ല. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും സമാധാനപൂര്‍ണ്ണമായ ജീവിതത്തിനു വിഘാതം സൃഷ്ടിക്കാനും മാത്രമാണ് ഇത്തരം നടപടികള്‍ വഴിവെക്കു എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തില്‍നിന്നു മാറി നില്‍ക്കുകയും ബ്രിട്ടീഷുകാര്‍ക്ക് പാദ സേവ ചെയ്യുകയും ചെയ്ത ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ മറ്റുള്ളവരുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്നത് വിരോധാഭാസമാണ്. മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തില്‍ നിന്നുള്ളവരും വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ സ്വതന്ത്ര സമര സേനാനി തുടങ്ങിയ ഒട്ടേറെ ആളുകള്‍ എന്‍ആര്‍സിയുടെ ഭാഗമായി ഇന്ത്യക്കാരല്ലാതാകാന്‍ പോകുന്നു. അസമില്‍ തുടങ്ങി ഇപ്പോള്‍ ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കുന്ന ദേശീയ പൗരത്വ പട്ടികക്ക് വേണ്ടി പല മെട്രോ നഗരങ്ങളിലും തടങ്കല്‍ പാളയങ്ങള്‍ പണിയുന്ന തിരക്കിലാണ് ബിജെപി ഗവണ്‍മെന്റുകള്‍.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും ഇന്ത്യയില്‍ ഭയപ്പെടാതെ, അന്തസ്സോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം എന്നും പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു. സോഷ്യല്‍ ഫോറം ജബല്‍ ബ്രാഞ്ച് കമ്മിറ്റി ജുബൈല്‍ ഗ്രാന്റ് ഡ്യൂണ്‍സ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബുദ്ദീന്‍ കീച്ചേരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജബല്‍ ബ്രാഞ്ച് പ്രസിഡന്റ് റഷീദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഈദ് കണ്ണൂര്‍ കുഞ്ഞിക്കോയ താനൂര്‍, സലിം മൗലവി, മജീദ് ചേളാരി, ഫവാസ് മഞ്ചേരി, റഷീദ് ഉളിക്കല്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it