Kerala

തിരൂരില്‍ കുട്ടികളുടെ മരണം: കാരണം ജനിതക വൈകല്യമെന്ന് ഡോക്ടര്‍മാര്‍

മഞ്ചേരി മെഡിക്കല്‍ കോളെജിലെ ശിശുരോഗ വിദഗ്ധനും കുട്ടികളെ ചികില്‍സിച്ചിരുന്ന തിരൂരിലെ ഡോക്ടറുമാണ് ജനിതക വൈകല്യം കാരണം സംഭവിക്കാവുന്ന പെട്ടെന്നുള്ള മരണമാണ് ആറു കുട്ടികള്‍ക്കും സംഭവിച്ചതെന്ന് വ്യക്തമാക്കിയത്.

തിരൂരില്‍ കുട്ടികളുടെ മരണം: കാരണം ജനിതക വൈകല്യമെന്ന് ഡോക്ടര്‍മാര്‍
X

തിരൂര്‍: തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ചത് ജനിതക വൈകല്യം കാരണമാണെന്ന് ചികില്‍സിച്ച ഡോക്ടര്‍മാര്‍. മഞ്ചേരി മെഡിക്കല്‍ കോളെജിലെ ശിശുരോഗ വിദഗ്ധനും കുട്ടികളെ ചികില്‍സിച്ചിരുന്ന തിരൂരിലെ ഡോക്ടറുമാണ് ജനിതക വൈകല്യം കാരണം സംഭവിക്കാവുന്ന പെട്ടെന്നുള്ള മരണമാണ് ആറു കുട്ടികള്‍ക്കും സംഭവിച്ചതെന്ന് വ്യക്തമാക്കിയത്. ചൊവ്വാഴ്ച്ച മരിച്ച 93 ദിവസം പ്രായമുള്ള കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസും അറിയിച്ചു.

തിരൂരിലെ തറമ്മല്‍ റഫിഖ് സബ്‌ന ദമ്പതികളുടെ ആറു മക്കളാണ് കഴിഞ്ഞ 9 വര്‍ഷത്തിനിടെ മരിച്ചത്. ഇതില്‍ 93 ദിവസം പ്രായമുള്ള ഒരു കുട്ടി ചൊവ്വാഴ്ച രാവിലെ മരിച്ചു. ഒരു വീട്ടിലെ കുട്ടികള്‍ തുടര്‍ച്ചയായി മരിക്കുന്ന സാഹചര്യത്തില്‍ ബന്ധുവായ ഒരാള്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരൂര്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.




Next Story

RELATED STORIES

Share it