News

ബുലന്ദ്ശഹര്‍: പോലിസ് ഇന്‍സ്‌പെക്ടറുടെ കൈവിരലുകള്‍ മഴുകൊണ്ട് വെട്ടിമാറ്റിയ ആള്‍ അറസ്റ്റില്‍

മഴു ഉപയോഗിച്ച് പോലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൈവിരലുകള്‍ വെട്ടിമാറ്റുകയും തലയില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത കലുവയാണ് അറസ്റ്റിലായതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

ബുലന്ദ്ശഹര്‍:  പോലിസ് ഇന്‍സ്‌പെക്ടറുടെ കൈവിരലുകള്‍  മഴുകൊണ്ട് വെട്ടിമാറ്റിയ ആള്‍ അറസ്റ്റില്‍
X
ലക്‌നൗ: ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ടം പോലിസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കോടാലി ഉപയോഗിച്ച് ആക്രമിച്ചയാള്‍ പിടിയില്‍.പശുക്കളെ കൊലപ്പെടുത്തിയെന്നാരോപിച്ച് സംഘര്‍ഷം അഴിച്ചുവിട്ട അക്രമികള്‍ കൊലപ്പെടുത്തിയ പോലിസ് ഇന്‍സ്‌പെക്ടറുടെ മരണത്തില്‍ നേരിട്ടു പങ്കുള്ള രണ്ടാമത്തെ ആളാണ് അറസ്റ്റിലായത്.മഴു ഉപയോഗിച്ച് പോലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ കൈവിരലുകള്‍ വെട്ടിമാറ്റുകയും തലയില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത കലുവയാണ് അറസ്റ്റിലായതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

പാടത്ത് ഉപേക്ഷിക്കപ്പെട്ട പോലിസ് ജീപ്പിലാണ് സുബോധ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. 20ല്‍ അധികം പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് തടിച്ചു കൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് പോലിസുകാരോടൊപ്പം സുബോധ്കുമാര്‍ എത്തിയത്. എന്നാല്‍ ക്ഷുഭിതരായ 400ല്‍ അധികംവരുന്ന ജനക്കൂട്ടം സുബോധ് കുമാറിനെ കല്ലും വടികളും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ സുബോധ്കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം തടഞ്ഞും സംഘ്പരിവാരം അക്രമണം അഴിച്ചുവിട്ടു.സുബോധ് കുമാറിന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള ജിതേന്ദ്ര മാലിക് എന്ന സൈനികനെ ഡിസംബര്‍ 9ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. വെടിവയ്പില്‍ അക്രമി സംഘത്തില്‍പെട്ട ഇരുപതുകാരനും കൊല്ലപ്പെട്ടിരുന്നു.സുബോധ്കുമാറിനെ വെടിവച്ച പ്രശാന്ത് നട്ടിനെ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു. സുബോധ് കുമാറില്‍നിന്ന് സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത ജോണിയെന്ന ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനായും പോലിസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it