Kerala

ജി ഗോമതിയുടെ നിയമവിരുദ്ധ അറസ്റ്റ്: പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പുതഞ്ഞു പോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണ മായ ദുരന്തമുഖം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിനായി പോലിസിനോട് അനുവാദം ചോദിച്ചിരുന്നതായും പോലിസ് അതിന് അനുമതി നിഷേധിച്ചതോടെയാണ് റോഡില്‍ കുത്തിയിരിക്കാന്‍ ഗോമതി നിര്‍ബന്ധിതയായതെന്നും പ്രമുഖ എഴുത്തുകാരിയും ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുമായ രതീ ദേവി പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജി ഗോമതിയുടെ നിയമവിരുദ്ധ അറസ്റ്റ്: പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി
X

ഷിക്കാഗോ: പെമ്പിളൈ ഒരുമൈ നേതാവും ജനപ്രതിനിധിയുമായ ജി ഗോമതിയെ നിയമവിരുദ്ധമായി കയറിപ്പിടിച്ച പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടിയാവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരിയും ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുമായ രതീ ദേവി വനിതാ കമ്മീഷന് പരാതി നല്‍കി.

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പുതഞ്ഞു പോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണ മായ ദുരന്തമുഖം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിനായി പോലിസിനോട് അനുവാദം ചോദിച്ചിരുന്നതായും പോലിസ് അതിന് അനുമതി നിഷേധിച്ചതോടെയാണ് റോഡില്‍ കുത്തിയിരിക്കാന്‍ ഗോമതി നിര്‍ബന്ധിതയായതെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യപരമായി മുഖ്യമന്ത്രിയെ കാണാന്‍ അനുവാദം നല്‍കേണ്ട പോലിസ്, ഒരു നൂറ്റാണ്ടായി ദുരിതപൂര്‍ണമായ ലയത്തിലെ ജീവിതാനുഭവങ്ങളുള്ള തൊഴിലാളി പ്രതിനിധിയായ ഗോമതിയെ നിയമ വിരുദ്ധമായി കടന്ന് പിടിച്ച് ബലം പ്രയോഗിച്ച് തടഞ്ഞുവെക്കുകയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കടത്തി വിടുകയുമാണ് ചെയ്തത്. നിയമ വിരുദ്ധമായി പുരുഷ പോലിസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത ഗോമതിയെ അന്യായമായി പോലിസ് കസ്റ്റഡിയില്‍ വച്ചതായും രതീ ദേവി ആരോപിച്ചു.

സ്വന്തം വര്‍ഗ്ഗത്തിന്റെ ജീവിതാവസ്ഥ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിനും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ ഇല്ലാത്തതിനാല്‍ തോട്ടം തൊഴിലാളികള്‍ കാലിത്തൊഴുത്തിന് സമാനമായ പാടികളില്‍ കൂട്ടമായി ജീവിക്കേണ്ടി വരുന്നതിനാലാണ് ഉരുള്‍പൊട്ടല്‍പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂട്ടമരണങ്ങള്‍ക്കിടയാകുന്നത്. അതുകൊണ്ടു തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട തോട്ടം ഭൂമിയില്‍ അവര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കുക, വാസയോഗ്യമായ വീട് നിര്‍മിച്ചു നല്‍കുക, മരണമടഞ്ഞ തൊഴിലാളി കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടറിയിക്കുന്നതിന് റോഡില്‍ കാത്തു നിന്ന ഗോമതിയെ പോലീസ് ആക്ടിന് വിരുദ്ധമായി കയറിപ്പിടിച്ച പോലിസ് നടപടിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ രതീദേവി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it