ആലപ്പുഴ നഗരസഭാ വൈസ് ചെയര്‍പേഴ്സനു കൊവിഡ്; ജാഗ്രതാ നിര്‍ദേശം
BY BSR22 Aug 2020 11:34 AM GMT
X
BSR22 Aug 2020 11:34 AM GMT
ആലപ്പുഴ: നഗരസഭ വൈസ് ചെയര്‍പേഴ്സനും രണ്ടു സ്ഥിരംസമിതി അധ്യക്ഷന്മാര്ക്കും കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജ്യോതി മോള്, ആരോഗ്യ സറ്റാന്റിങ് കമ്മിറ്റി ചെയര്മാന് അഡ്വ. റസാഖ്, വിദ്യാഭ്യാസ സറ്റാന്റിങ് കമ്മിറ്റി ചെയര്മാന് അഡ്വ. മനോജ് കുമാര്‍ എന്നിവര്‍ക്കാണു കൊവിഡ സ്ഥിരീകരിച്ചത്. ഇതോടെ മൂവരും നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗം സഥിരീകരിച്ചവരുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് നഗരസഭാ ചെയര്മാന് ഇല്ലിക്കല്‍ കുഞ്ഞുമോന് അറിയിച്ചു. കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടൗണ്‍ ഹാളില്‍ ടിവി വിതരണ ചടങ്ങില്‍ നഗരസഭാ ചെയര്മാന് ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തിരുന്നു.
Covid confirmed to Alappuzha municipal vice chariperson
Next Story
RELATED STORIES
ഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMTവയനാട്ടിലെ ഫ്ളാറ്റിൽ 58-കാരൻ മരിച്ചനിലയിൽ; മൃതദേഹത്തിന്...
17 April 2024 10:28 AM GMTസുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന്...
17 April 2024 10:26 AM GMTമാസപ്പടി കേസ്: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയുടെ വീട്ടിൽ ഇഡി സംഘം;...
17 April 2024 10:05 AM GMTമാസപ്പടി ആരോപണക്കേസ്: ശശിധരന് കര്‍ത്തയെ ഇഡി ചോദ്യംചെയ്തു
17 April 2024 10:02 AM GMTസംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ അടിമുടി വീഴ്ചയെന്ന് സിഎജി...
17 April 2024 9:58 AM GMT