Cricket

ഇനി കോഹ്‌ലിക്ക് മറികടക്കേണ്ടത് ഈ പാക് ഇതിഹാസത്തെ

ഇനി കോഹ്‌ലിക്ക് മറികടക്കേണ്ടത് ഈ പാക് ഇതിഹാസത്തെ
X

ന്യൂഡല്‍ഹി: റെക്കോഡുകളില്‍ നിന്ന റെക്കോഡുകളിലേക്ക് കുതിച്ചുതൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഹൈദരാബാദില്‍ നാളെ തുടക്കമാവുമ്പോള്‍ കോഹ്‌ലിയുടെ പേരിനൊപ്പം മറ്റൊരു റെക്കോഡും കൂടി ചേരാനായി കാത്തുനില്‍ക്കുകയാണ ഇന്ത്യന്‍ ആരാധകക്കൂട്ടം നിലവില്‍ 24 സെഞ്ച്വറികള്‍ അക്കൗണ്ടിലുള്ള കോഹ്‌ലി ഒരു സെഞ്ച്വറി കൂടി കണ്ടെത്തുകയാണെങ്കില്‍ ടെസ്റ്റില്‍ സെഞ്ച്വറിയുടെ കാര്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ഇതിഹാസവും ക്യാപ്റ്റനുമായ ഇന്‍സമാം ഉള്‍ ഹഖിന്റെ ഒപ്പമെത്താം. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ സെഞ്ച്വറി നേട്ടത്തിന്റെ റാങ്കിങ്ങില്‍ കോഹ്‌ലി 21ാം സ്ഥാനത്താണ്. ഇന്‍സമാം 20ാം സ്ഥാനത്തും. സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇന്‍സമാമിനൊപ്പം എത്തിയാലും കളിച്ച ടെസ്റ്റുകളുടെ എണ്ണം കുറവായതിനാല്‍ റാങ്കിങ്ങില്‍ ഇന്‍സമാമിനെ മറി കടന്ന് കോഹ്‌ലി 19ാം സ്ഥാനത്തേക്കുയരും. 120 ടെസ്റ്റുകളില്‍ നിന്ന് 25 സെഞ്ച്വറിയാണ് മുന്‍ പാക് ക്രിക്കറ്റര്‍ നേടിയതെങ്കില്‍ നാളത്തെ ടെസ്റ്റില്‍ കോഹ്‌ലി സെഞ്ച്വറി കുറിച്ചാല്‍ ഈ നേട്ടം കൊയ്യുന്നത് 73 ടെസ്റ്റുകളില്‍ നിന്നാവും. 200 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 51 സെഞ്ച്വറികളുമായി സച്ചിനാണ് ഈ നേട്ടത്തില്‍ ഒന്നാമത്.
നേരത്തേ ആദ്യ മല്‍സരത്തിലെ സെഞ്ച്വറി നേട്ടത്തോടെ 24 സെഞ്ച്വറി കണ്ടെത്തിയ കോഹ്‌ലി മറ്റൊരു റെക്കോഡ് കൂടി കുറിച്ചിരുന്നു. 24 സെഞ്ച്വറി നേടാന്‍ വേണ്ടി വന്ന മല്‍സങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഡോണ്‍ബ്രാഡ്മാന്‍ മാത്രമേ കോഹ്‌ലിക്ക് മുമ്പിലുള്ളൂ.വെറും 66 ടെസ്റ്റുകളില്‍ നിന്നാണ് ബ്രാഡ്മാന്റെ ബാറ്റില്‍ നിന്ന്് 24 സെഞ്ച്വറികള്‍ പിറന്നതെങ്കില്‍ കോഹ്‌ലിക്കാ നേട്ടം കൈവരിത്തക്കാന്‍ 72 ടെസ്റ്റ് വേണ്ടി വന്നു.
ഒന്നാം ടെസ്റ്റില്‍ ഷെര്‍മന്‍ ലൂയിസിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 230 പന്തില്‍ 10 ഫോറുകളുള്‍പ്പെടെ 139 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. പക്ഷെ താരം കളിക്കുമോ എന്ന ആശങ്കയും ഇന്ത്യന്‍ ക്യാംപിലുണ്ട്. ലോകകപ്പിന് മുന്നോടിയായി കോഹ്‌ലിക്ക് ഇടവിട്ട കളികളില്‍ വിശ്രമം അനുവദിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുമുണ്ട്.
Next Story

RELATED STORIES

Share it