ശബരിമല സംഘര്‍ഷ ഗൂഢാലോചന: കെ സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍
നിരോധനാജ്ഞ ലംഘിക്കുകയും പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനു അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ കൂടി പ്രതിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വീണ്ടും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട: നിരോധനാജ്ഞ ലംഘിക്കുകയും പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനു അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ കൂടി പ്രതിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ വീണ്ടും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് സുരേന്ദ്രനെതിരേ കേസെടുത്തിരുന്നത്. കേസില്‍ സുരേന്ദ്രനെ റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചോദ്യംചെയ്യാനായി അര മണിക്കൂര്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലിസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരേ ചുമത്തപ്പെട്ടിട്ടുള്ളത്. നേരത്തേ റിമാന്‍ഡിലായിരുന്ന സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂരില്‍ ബിജെപി മാര്‍ച്ചിനിടെ പോലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പുതിയ കേസ് കൂടിയുണ്ടായത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ഗൂഢാലോചന നടത്തിയാണ് കള്ളക്കേസ് ചുമത്തുന്നതെന്നും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ നിന്നു മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.അതിനിടെ, ശബരിമലയില്‍ നടക്കുന്ന അക്രമവും സംഘര്‍ഷവും സര്‍ക്കാരിനെതിരേയല്ലെന്നും സുപ്രിംകോടതി വിധിക്കെതിരേയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. പോലിസ് യാതൊരുവിധ പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. യഥാര്‍ഥ ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT