ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി


തൃശൂര്‍: ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള 32 പേരടങ്ങുന്ന ടീം തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു. 14 മുതല്‍ 22 വരെ തുര്‍ക്കിയിലെ അന്റാലിയയിലാണ് ചാംപ്യന്‍ഷിപ്പ്. കേരളത്തില്‍ നിന്നും 13 പഞ്ചഗുസ്തി താരങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ സെലക്്ഷന്‍ ലഭിച്ചത്്. ഇന്ത്യന്‍ ടീമിലെ കേരള താരങ്ങള്‍ക്ക് കേരള ആം റസ്‌ലിങ് അസോസിയേഷന്റെയും തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കി. യാത്രയയപ്പ് സമ്മേളനം തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം എം ബാബു, കെ ആര്‍ സാംബശിവന്‍, പി എ ഹസന്‍, ഇഗ്നി മാത്യു, ജോയ് വര്‍ഗ്ഗീസ്, കെ ആര്‍ സുരേഷ്, കേരള ആം റസ്‌ലിങ് അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ജോജി ഏലൂര്‍, വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ജോയിന്റ് സെക്രട്ടറി, പി എസ് സുമന്‍, ട്രഷറര്‍ എം ഡി റാഫേല്‍, ജെയ്‌മോന്‍ അന്തിക്കാട്, കെ എം ബിജു സംസാരിച്ചു.
ടീമംഗങ്ങള്‍: സുബൈര്‍ എം എ, ജോബി മാത്യു, എം ദില്‍ഷാദ്, നസീമ എ എന്‍, ടീന പി ജെ, ഹരിത ടി എച്ച്, ഫെമില്‍ ബിബി (എറണാകുളം ജില്ല), മുഹമ്മദ് ഹാഷിം, മജീസിയ ഭാനു, ശ്രേയ എം കെ (കോഴിക്കോട് ജില്ല), യദു സുരേഷ് (വയനാട് ജില്ല), സന്തോഷ് സി എസ് (തൃശൂര്‍ ജില്ല), അജിത്ത് പി ജോയ് (ഇടുക്കി ജില്ല).

RELATED STORIES

Share it
Top