ഗംഭീറിന് സെഞ്ച്വറി; ഡല്‍ഹിയോട് തകര്‍ന്നടിഞ്ഞ് കേരളം


ഡല്‍ഹി: ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ് ബിയില്‍ കേരളത്തെ ഡല്‍ഹി 165 റണ്‍സിനു തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ കേരളത്തിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 227 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
105 പന്തില്‍ നാലു സിക്‌സറുകളും 18 ബൗണ്ടറികളുമടക്കം 151 റണ്‍സ് അടിച്ചുകൂട്ടിയ ഗംഭീറിന് ധ്രുവ് ഷൂറെ(99) മികച്ച പിന്തുണ നല്‍കി. ഏഴു സിക്‌സറുകളും നാലു ഫോറുമടക്കം 69 പന്തിലാണ് ഷൂറെ 99 റണ്‍സെടുത്തത്. പ്രന്‍ഷു വിജയ്‌റനും (48) ഉന്‍മുക്ത് ചന്തും ഡല്‍ഹിയെ പടുകൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചു.
കേരളത്തിനു വേണ്ടി വിഎ ജഗതീഷ് (59) അര്‍ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(47), സഞ്ജു വി സാംസന്‍(47) എന്നിവരും പൊരുതിയെങ്കിലും അതു മതിയാകുമായിരുന്നില്ല. ഡല്‍ഹിക്കു വേണ്ടി പവന്‍ നേഗി മൂന്നു വിക്കറ്റും നിതിഷ് റാണ, നവദീപ് സെയ്‌നി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

RELATED STORIES

Share it
Top