Latest News

വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യബസുടമകള്‍ സമരത്തിലേക്ക്

വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യബസുടമകള്‍ സമരത്തിലേക്ക്
X

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗതസെക്രട്ടറിയും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അത് മാറ്റി വെച്ചിരുന്നു.

Next Story

RELATED STORIES

Share it