Top

ചിത്രലേഖയുടെ സമരം; നീണ്ട സമരങ്ങള്‍ ആഴത്തിലുള്ള അവഗണനയുടെ അടയാളംCHITRALEKHA
ജീവിക്കാനുള്ള അവകാശത്തിനും സിപിഎമ്മിന്റെ ജാതീയ അതിക്രമത്തിനുമെതിരെ ചന്ദ്രലേഖ നടത്തുന്ന രാപ്പകല്‍ സമരത്തിന് നിരവധി ആളുകളാണ് പിന്തുണച്ചിരിക്കുന്നത്. പതിറ്റാണ്ടു നീണ്ട പ്രതിഷേധങ്ങളുടെയും പ്രതിരോധത്തിന്റെയും ഒടുവില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നല്‍കിയ വാഗ്ദാനങ്ങള്‍ കൂടി ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കാനായി ചിത്രലേഖ സമരം തുടങ്ങിയത്. പതിവുപോലെ സോഷ്യല്‍മീഡിയയിലും ചിത്രലേഖയുടെ പോരാട്ടം ചര്‍ച്ചയായിരിക്കുകയാണ്.  #insupportofchitralekha  എന്ന ഫേസ്ബുക്ക് ഹാഷ്ടാഗില്‍ നിരവധിയാളുകളാണ് പിന്തുണയറിയിച്ചിരിക്കുന്നത്. ചിലര്‍ ചിത്രലേഖയുടെ സമരത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഫേസ്ബുക്ക് ചര്‍ച്ചകളില്‍ പ്രസക്തമായ ചിലത് താഴെ,CP MUHAMMEDALIസിപി മുഹമ്മദ് അലി
കണ്ണൂരിലെ ചിത്രലേഖയുടെ സമരത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്നും അതുവഴി നേട്ടമുണ്ടാക്കുകയും ചെയ്യുകയാണെന്നായിരുന്നു ഒരു മാന്യ വനിത കഴിഞ്ഞ ദിവസം ആരോപിച്ചത്. ഞാന്‍ ഉള്‍പ്പെടെ സജീവ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തന രംഗത്തുളള പലരും ചിത്രലേഖയുടെ സമരത്തെ സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെയാണ് തുടക്കം മുതല്‍ പിന്തുണച്ചത്. അതുകൊണ്ട് ഈ വിമര്‍ശനം കണ്ടപ്പോള്‍ ചിന്തിച്ചത് ഈ മാന്യ വനിതയും അവരുടെ കൂടെയുളളവരുമാണ് സമരം നടത്തുന്നതെന്നാണ്. എന്നാല്‍ അന്വേഷണത്തില്‍ യാഥാര്‍ഥ്യം ബോധ്യമായി. ചിത്രലേഖക്കും ഭര്‍ത്താവിനും മൂന്നാമതൊരു സഹായി ഇല്ല. നാം മുന്നിട്ടിറങ്ങിയില്ലെങ്കില്‍ വളരെ പ്രധാനപ്പെട്ട ഈ സമരം അകാല ചരമമടയും. ആദ്യ ദിവസം തന്നെ സമര പ്രവര്‍ത്തകര്‍ അനാഥമായിപ്പോയി. സംഘടിത ശക്തിയുളളവരും ജനകീയ പിന്തുണയുളളവരായതുകൊണ്ട് ഞങ്ങളെപ്പോലുളളവര്‍ സമരങ്ങളെ സഹായിക്കാനിറങ്ങുന്നതിനെ ദുരുദ്ദേശപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്ന വരാരും സഹായിക്കാനില്ലെന്നും അവര്‍ എഴുതിപ്പിടിപ്പിക്കുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും ചിത്രലേഖ പറഞ്ഞു.
കഴിഞ്ഞ നാല് ദിവസങ്ങളായി പലരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു. എന്റെ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച ചെയ്തു. സുഹൃത്തുക്കളായ വിവിധ സാമൂഹിക പ്രവര്‍ത്തകരുമായി ഈ ആശങ്ക പങ്കുവെച്ചു. എസ്.ഡി.പി.ഐയുടെ ഔദ്യോഗിക തീരുമാനമാണ് നിരുപാധികം സമരത്തെ സഹായിക്കുകയെന്നത്. ശുഭകരമായ കാര്യം
ഇന്ന് തിരുവനന്തപുരത്ത് ഇക്കാര്യത്തെക്കുറിച്ച പ്രാഥമികമായ ഒരു കൂടിയാലോചന നടന്നു. ലഭ്യമായ സമാന ചിന്താഗതിക്കാര്‍ ഒത്തുചേര്‍ന്ന് സമരം മുന്നോട്ടു കൊണ്ടുപോവുന്നതിനാവശ്യമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. സമരത്തില്‍ സഹകരിക്കുന്നതിന് താല്‍പര്യപ്പെടുന്ന എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടു സമരസമിതി വിപുലപ്പെടുത്തുന്നതിനും എം കെ മനോജ്കുമാര്‍ ചെയര്‍മാനായ സമിതി തീരുമാനിച്ചിട്ടുണ്ട്. ഒരു സ്ത്രീ, ദലിത എന്നീ കാരണങ്ങളാല്‍ ചിത്രലേഖക്ക് സ്റ്റാലിനിസ്റ്റുകളില്‍ നിന്നു ഏല്‍ക്കേണ്ടി വന്ന പീഢാനുഭവങ്ങള്‍ ഓര്‍ക്കുന്ന കേരളം ഈ സമരത്തോടൊപ്പം നില്‍ക്കണമെന്നാണെനിക്കഭ്യര്‍ഥിക്കാനുളളത്.


കണ്ണൂരിലെ ചിത്രലേഖയുടെ സമരത്തിൻെറ രക്ഷാകർതൃത്വം ഏറ്റെടുക്കാൻ ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുകയാണെന്നും അതുവഴി നേട്ടമുണ...

Posted by Cp Muhammad Ali on Wednesday, January 6, 2016GOPINATH HARITHAഗോപിനാഥ് ഹരിത

ചിത്രലേഖ സെക്രട്ടറിയേറ്റിനു പടിക്കലെത്തുമ്പോള്‍

ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ചതാണ് ചിത്രലേഖ ചെയ്്ത ഏകകുറ്റം. പയ്യന്നൂരിലെ എടാട്ട് സെന്ററിലെ ഓട്ടോ െ്രെഡവര്‍മാരില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചത് സഹകരണം മാത്രമായിരുന്നു. കാരണം തൊഴിലാളിവര്‍ഗ്ഗ സാഹോദര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഭൂരിഭാഗവും. എന്നാല്‍ സംഭവിച്ചത് മറിച്ചായിരുന്നു. 'പുലച്ചിയും ഓട്ടോ ഓടിക്കുകയോ' എന്ന ചോദ്യമായിരുന്നു അവരെ എതിരേറ്റത്. ആരേയും കൂസാതെയുള്ള ചിത്രലേഖയുടെ ചങ്കൂറ്റവും സവര്‍ണ്ണ പുരുഷ രാഷ്ട്രീയ ഫാസിസ്റ്റുകള്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല. അന്നുമുതല്‍ ആരംഭിച്ച ദ്രോഹമാണ് ഇപ്പോഴും തുടരുന്നത്.
2005 ഡിസംബര്‍ 30 രാത്രിയായിരുന്നു ചിത്രലേഖയുടെ ഓട്ടോ കത്തിച്ചത്. പിന്നീട് ഒരു വശത്ത് നിയമയുദ്ധവും മറുവശത്ത് ഒരുവിഭാഗം ദളിത്, ഫെമിനിസ്റ്റ്, മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രചരണ പ്രവര്‍ത്തനവും ആരംഭിച്ചു.് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസ്ഥാനതലത്തില്‍ തന്നെ ഐക്യപ്പെട്ട് ചിത്രലേഖക്ക് പുതിയ ഓട്ടോ വാങ്ങി കൊടുത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു അതിനുള്ള സാമ്പത്തികസമാഹരണം നടന്നത്. ഓട്ടോയുടെ പേര് പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മ എന്നായിരുന്നു. ഗ്രോ വാസുവിന്റെ സാന്നിധ്യത്തില്‍ സി കെ ജാനുവായിരുന്നു ഓട്ടോയുടെ താക്കോല്‍ ചിത്രലേഖക്ക് കൈമാറിയത്. എന്നാല്‍ െ്രെഡവര്‍മാര്‍ വിട്ടുവീഴ്ചക്കു തയ്യാറായില്ല. അപ്രഖ്യാപിത ഊരുവിലക്കു മൂലം അവര്‍ക്ക് ഓട്ടം പോലും ലഭിക്കാതായി. അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രവും പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന തെയ്യങ്ങളുടേയും നാട്ടിലാണിത് സംഭവിച്ചത്.
പിന്നീട്, തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിത്രലേഖ കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തി. മുഖ്യമന്ത്രി തന്നെ നേരിട്ട് പുനരധിവാസം നല്‍കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 122 ദിവസം നീണ്ടുനിന്ന സമരം 2015 ജനുവരിയില്‍ പിന്‍വലിച്ചു. ആ വാഗ്്ദാനം പാലിക്കപ്പെടാത്തിനെ തുടര്‍ന്നാണ് ചിത്രലേഖ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരവുമായി എത്തിയിരിക്കുന്നത്.


ചിത്രലേഖ സെക്രട്ടറിയേറ്റിനു പടിക്കലെത്തുമ്പോള്‍

ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ചതാണ് ...

Posted by Gopinath Haritha on Tuesday, January 5, 2016

Next Story

RELATED STORIES

Share it