Football

ഐഎസ്എല്‍; ചെന്നൈയിന്‍ എഫ്സിയുടെ എല്ലാ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു

ഐഎസ്എല്‍; ചെന്നൈയിന്‍ എഫ്സിയുടെ എല്ലാ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു
X


ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) രണ്ടുതവണ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്സി തങ്ങളുടെ ഒന്നാംനിര ടീമിന്റെ എല്ലാ ഫുട്ബോള്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. ലീഗിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയാണ് കളിക്കാരുടെയും സ്റ്റാഫിന്റെയും പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി നിര്‍ത്തിവച്ചത്. മറ്റൊരു ക്ലബായ ബെംഗളൂരു എഫ്സി, ശമ്പളം മരവിപ്പിച്ച് ഈ ആഴ്ച പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ചെന്നൈയുടെ തീരുമാനം.

202526 സീസണിലെ ഐഎസ്എല്‍ സീസണ്‍ നിര്‍ത്തിവെച്ചതിനാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും അതിനാലാണ് പ്രയാസകരമായ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ചെന്നൈ അറിയിച്ചു. ടീം ദിവസങ്ങള്‍ക്ക് മുന്‍പ് നിരവധി ജീവനക്കാരെയും യുവ കളിക്കാരെയും താത്കാലികമായി പുറത്താക്കിയിരുന്നു. അഭിഷേക് ബച്ചന്റെകൂടി ഉടമസ്ഥതയിലുള്ള ക്ലബ്ബ് ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയെങ്കിലും ജൂലായിലെ ശമ്പളം നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it