Latest News

65 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്‌സിഡി ഇല്ലാതായേക്കും

65 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്‌സിഡി ഇല്ലാതായേക്കും
X

കൊച്ചി: 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവര്‍ക്ക് നല്‍കുന്ന സബ്‌സിഡി നിര്‍ത്തിയേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്പോള്‍ ബില്ലില്‍ ലഭിക്കുന്ന 148 രൂപയുടെ ഇളവ് ഒഴിവാക്കും. ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി തുകയില്‍നിന്നാണ് സബ്‌സിഡിക്ക് വേണ്ട തുക കെഎസ്ഇബി കണ്ടെത്തുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഉടന്‍ തീര്‍പ്പാകുമ്പോള്‍ ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന തുക സംസ്ഥാനസര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ഈ സബ്‌സിഡി നല്‍കാന്‍ പ്രതിവര്‍ഷം 303 കോടിരൂപ വേണം.

Next Story

RELATED STORIES

Share it