ഇന്ത്യക്ക് ബാറ്റിങ്; ഖലീല്‍ അഹമദിന് അരങ്ങേറ്റം


ദുബയ്: ഏഷ്യാ കപ്പിലെ എ ഗൂപ്പില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോങ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി യുവതാരം ഖലീല്‍ അഹമ്മദ് അരങ്ങേറ്റം കുറിക്കുമെന്നതാണ് മല്‍സരത്തിലെ പ്രത്യേകത. രാജസ്ഥാന്‍ രഞ്ജി ട്രോഫിയില്‍ കളിച്ച പരിചയമാണ് താരത്തിന് ടീമിലേക്കുള്ള വഴി തുറന്നുകൊടുത്തത്. ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയും ഡല്‍ഹി ഡയെര്‍ ഡെവിള്‍സിന് വേണ്ടിയും ഈ 20 കാരന്‍ കളിച്ചിട്ടുണ്ട്.
നാളെ പാകിസ്താനെതിരെ നടക്കുന്ന മല്‍സരത്തിനായുള്ള പരിശീലനമായാമ് ഇന്ത്യ ഈ മല്‍സരത്തെ കാണുന്നത്. ഓപ്പണിങില്‍ രോഹിത് ശര്‍മയക്കൊപ്പം ശിഖര്‍ ധവാന്‍ ഇറങ്ങും. അമ്പട്ടി റായിഡു, ദിനേശ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ്, എം എസ് ധോണി, കുല്‍ദീപ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരും ഇന്ത്യക്കായി പാഡണിയും.
ഖലീല്‍ അഹമദിനെ പരീക്ഷണമെന്ന നിലയിലാണ് ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

RELATED STORIES

Share it
Top