Sub Lead

ചര്‍ച്ച പരാജയപ്പെട്ടാല്‍ ഭാഗിക ഫോര്‍മുലകളിലേക്ക് മടങ്ങില്ല: അബൂ ഉബൈദ

ചര്‍ച്ച പരാജയപ്പെട്ടാല്‍ ഭാഗിക ഫോര്‍മുലകളിലേക്ക് മടങ്ങില്ല: അബൂ ഉബൈദ
X

ഗസ സിറ്റി: ഗസയിലെ അധിനിവേശം അവസാനിപ്പിക്കുന്നതിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ തടവുകാരെ ഭാഗികമായി കൈമാറുന്ന തരത്തിലുള്ള ഫോര്‍മുലകളിലേക്കോ നിര്‍ദേശങ്ങളിലേക്കോ മടങ്ങില്ലെന്ന് അല്‍ ഖസ്സം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ. ''ഈ ചര്‍ച്ചയിലും ശത്രു ശാഠ്യം പിടിച്ചാല്‍, ഭാഗികമായ കരാറുകളിലേക്കോ പത്ത് തടവുകാരുടെ മോചനം സംബന്ധിച്ച നിര്‍ദ്ദേശത്തിലേക്കോ മടങ്ങിവരുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കില്ല. അവര്‍ക്ക് അവരുടെ തടവുകാരില്‍ താല്‍പ്പര്യമില്ല. അവരുടെ മരണം അംഗീകരിക്കാന്‍ അവര്‍ ഇതിനകം തന്നെ പൊതുജനങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ തടവുകാരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.''

അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ വഞ്ചനാപരമായ നിലപാടുകളെ അബൂ ഉബൈദ അപലപിച്ചു. ''ദൈവത്തിന് മുന്നില്‍, ഫലസ്തീനിലെ അനാഥരുടെയും വിധവകളുടെയും കുട്ടികളുടെയും ശത്രുക്കളാണ് നിങ്ങളും നിങ്ങളുടെ ഉന്നതരും പണ്ഡിതരും.''

ബൈബിളിലെ കഥകളുടെ മറവില്‍ ക്രൂരമായ വംശീയ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും അബൂ ഉബൈദ ചൂണ്ടിക്കാട്ടി. പലതവണ ഇസ്രായേലി സൈനികരെ പിടിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഇസ്രായേലി സൈന്യം തന്നെ സ്വന്തം സൈനികരെ കൊലപ്പെടുത്തി. ഗസയിലെ ജനങ്ങളുടെ സഹനശക്തിയെയും ആഗോള ഐക്യദാര്‍ഢ്യ ശ്രമങ്ങളെയും അബൂ ഉബൈദ അഭിവാദ്യം ചെയ്തു. ''നിങ്ങളുടെ വേദന ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അത് ദിവസവും അനുഭവിക്കുന്നു. എന്നാല്‍ ഈ പോരാട്ടം നമ്മുടേത് മാത്രമല്ല.''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it