Sub Lead

കോവിഡ് ബാധയും വാക്‌സിനും ചിലരില്‍ നാഡീ പ്രശ്‌നങ്ങളുണ്ടാക്കാം: നിംഹാന്‍സ് പഠനം

കോവിഡ് ബാധയും വാക്‌സിനും ചിലരില്‍ നാഡീ പ്രശ്‌നങ്ങളുണ്ടാക്കാം: നിംഹാന്‍സ് പഠനം
X

ബംഗളൂരു: കൊവിഡ് ബാധയും വാക്‌സിനും ചിലരില്‍ നാഡീ പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസിന്റെ (നിംഹാന്‍സ്) പഠന റിപോര്‍ട്ട്. രോഗബാധയുടെ ആദ്യതരംഗ കാലത്തും വാക്‌സിന്‍ നല്‍കിയതിന് ശേഷവുമുള്ള കാലത്തും നടത്തിയ പഠനങ്ങളിലാണ് ഇത് കണ്ടെത്തിയത്. വൈറസും വാക്‌സിനും കേന്ദ്ര നാഡീ വ്യവസ്ഥയേയും പ്രാന്ത നാഡീ വ്യവസ്ഥയേയും എങ്ങനെയാണ് ബാധിക്കുക എന്നാണ് ഡോ. എം നേത്രാവതിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. രോഗമുള്ളവരിലും രോഗം മാറിയവരിലും ചിലരില്‍ നാഡീ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

കോവിഡ് ബാധ, വാക്‌സിനേഷന്‍ എന്നിവ മൂലമുണ്ടാവുന്ന നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ദേശീയതലത്തില്‍ ഡാറ്റാ ബേസ് രൂപീകരിക്കണം, മസ്തിഷ്‌കത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം, ആരോഗ്യകരമായ ജീവിതരീതികള്‍ പ്രോല്‍സാഹിപ്പിക്കണം, മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്ന സമയം കുറയ്ക്കാന്‍ ബോധവല്‍ക്കരണം നടത്തണം, കോവിഡിന്റെ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം, കോവിഡ് ശരീരത്തിലെ വിവിധ അവയങ്ങളെ ബാധിക്കുന്നത് പ്രത്യേകമായി പഠിക്കണം, വാക്‌സിന്റെ ദീര്‍ഘകാല ഫലങ്ങള്‍ പരിശോധിക്കണം തുടങ്ങിയവയാണ് നിംഹാന്‍സിന്റെ ശുപാര്‍ശകള്‍.

Next Story

RELATED STORIES

Share it