Youth

യുവതീ-യുവാക്കളെ സൈന്യത്തിലേക്ക് വരൂ; ശില്‍പ്പശാലയുമായി കരസേന

യുവതീ-യുവാക്കളെ സൈന്യത്തിലേക്ക് വരൂ;   ശില്‍പ്പശാലയുമായി കരസേന
X

രക്ഷാ സേനയും പ്രദേശവാസികളും തമ്മില്‍ ഏറ്റവും കൂടുതല്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന അതിര്‍ത്തിയാണല്ലോ ജമ്മു കശ്മീര്‍. കാലങ്ങളായുള്ള രണ്ടു രാജ്യങ്ങളുടെ തര്‍ക്കങ്ങള്‍ക്ക് വില നല്‍കുന്നതും ഇവിടുത്തെ ജനങ്ങളാണ്. അതിനാല്‍ തന്നെ യുവതീ-യുവാക്കളെ സൈന്യത്തിലേക്ക് അടുപ്പിക്കാന്‍ ശില്‍പ്പശാലയുമായി രംഗത്തെത്തിയിരിക്കുകയാണ് കരസേന. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിരുദ കോളജുകളിലാണ് 93ാമത് ഫീല്‍ഡ് റെജിമെന്റിന്റെ നേതൃത്വത്തില്‍ കരിയര്‍ കൗണ്‍സിലിങ് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നത്.

യുവാക്കള്‍ക്ക് പ്രചോദനമാവാനും സൈന്യത്തിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ച് അവരെ അറിയിക്കാനും ലക്ഷ്യമിട്ടാണ് ശില്‍പ്പശാലകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഒരുപോലെ സ്വീകാര്യത ലഭിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു. സൈന്യത്തിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ച് പൂഞ്ച് ഗവ. ഡിഗ്രി കോളജിലെ പ്രഫസര്‍ അബ്ബാസി വിശദീകരിച്ചു. യോഗ്യതാ മാനദണ്ഡത്തെക്കുറിച്ചും മറ്റും വിശദമായി ബോധവല്‍ക്കരിച്ചു. വിദ്യാര്‍ഥികള്‍ സംശയദൂരീകരണവും നടത്തി. സൈന്യത്തില്‍ ചേരുകയാണെങ്കില്‍ ഞങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാന്‍ സെമിനാര്‍ സഹായിച്ചതായി ഗവ. ഡിഗ്രി കോളജിലെ വിദ്യാര്‍ത്ഥി ഗുല്‍സാര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കും സൈന്യത്തില്‍ ചേരാമെന്ന് വര്‍ക്ക് ഷോപ്പിലൂടെ മനസ്സിലായതായി മറ്റൊരു വിദ്യാര്‍ത്ഥി ഗുര്‍സിമ്രാന്‍ കൗര്‍ പറഞ്ഞു.

Army organises career counselling workshop for youth

Next Story

RELATED STORIES

Share it