Emedia

'കേരളത്തില്‍ ആര്‍എസ്എസ്സിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ വരുമ്പോള്‍'; അനിവര്‍ അരവിന്ദിന്റെ കുറിപ്പ്

കേരളത്തില്‍ ആര്‍എസ്എസ്സിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ വരുമ്പോള്‍; അനിവര്‍ അരവിന്ദിന്റെ കുറിപ്പ്
X

കോഴിക്കോട്: കേന്ദ്ര ഭരണകൂടം അമിത് ഷാക്ക് കീഴില്‍ സഹകരണ മന്ത്രാലയം തുടങ്ങിയതിന് പിന്നാലെ കേരളത്തിലുടനീളം സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സഹകര്‍ ഭാരതി എന്ന ഈ സംഘപരിവാര്‍ അഫിലിയേറ്റഡ് സംഘടന കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകള്‍ സഹകരണമേഖലയില്‍ തുറക്കുകയാണെന്ന് അനിവര്‍ അരവിന്ദിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 'കേരളത്തിലുടനീളമായി 38 സൂപ്പര്‍മാര്‍ക്കറ്റുകളും ഏറ്റുമാനൂരില്‍ 9000 സ്‌ക്വയര്‍ഫീറ്റ് സ്‌റ്റോറുമായും വരുന്ന ഈ നെറ്റ് വര്‍ക്കിന്റെ ലക്ഷ്യമായി അറിയാനാവുന്നത് 'ഹിന്ദു'ക്കളായ കര്‍ഷകരെയും ഉപഭോക്താക്കളെയും കച്ചവടക്കാരെയും ഒക്കെ പരസ്പരം ബന്ധിപ്പിക്കലാണെന്നാണ്'. കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തില്‍ ആറെസ്സെസ്സിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ വരുമ്പോള്‍

സഹകരണ മേഖലയ്ക്ക് കേന്ദ്ര മന്ത്രാലയം വേണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആവശ്യപ്പെട്ട സംഘപരിവാര്‍ സംഘടനയെ ഓര്‍മ്മയുണ്ടോ. കേന്ദ്രം ഉടനെ അമിത്ഷായ്ക്കു കീഴില്‍ സഹകരണ മന്ത്രാലയവും തുടങ്ങിയിരുന്നു. സഹകര്‍ ഭാരതി എന്ന ഈ സംഘപരിവാര്‍ അഫിലിയേറ്റഡ് സംഘടന കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകള്‍ സഹകരണമേഖലയില്‍ തുറക്കുകയാണ് .' deepen co-operatives as at rue people-based movement reaching up to the grassroots'. എന്നായിരുന്നു അന്ന് സഹകരണ മന്ത്രാലയത്തിന്റെ രൂപീകരണത്തിനു കാരണമായി അന്ന് കേന്ദ്രം പറഞ്ഞത്.

കേരളത്തിലുടനീളമായി 38 സൂപ്പര്‍മാര്‍ക്കറ്റുകളും ഏറ്റുമാനൂരില്‍ 9000 സ്‌ക്വയര്‍ഫീറ്റ് സ്‌റ്റോറുമായും വരുന്ന ഈ നെറ്റ് വര്‍ക്കിന്റെ ലക്ഷ്യമായി അറിയാനാവുന്നത് 'ഹിന്ദു'ക്കളായ കര്‍ഷകരെയും ഉപഭോക്താക്കളെയും കച്ചവടക്കാരെയും ഒക്കെ പരസ്പരം ബന്ധിപ്പിക്കലാണെന്നാണ്. സെല്‍ഫ് ഹെല്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതില്‍ വ്യാപൃതരായിരുന്ന സഹകര്‍ ഭാരതി പൗരത്വപ്രക്ഷോഭങ്ങള്‍ക്കു ശേഷമാണ് ഫോക്കസ് മാറ്റുന്നത്. അക്ഷയശ്രീ മിഷന്റെ ടഒഏ കള്‍ ഹിന്ദു എക്കണോമിക് ഫോറം (HEF), Bharat Agro Processing and Marketing Co-operative (Bamco) എന്നീ സഹകര്‍ഭാരതിയ്ക്ക് കീഴിലുള്ള സംഘടനകളുടെ സഹായത്തോടെയാണ് ഈ കേരളത്തിലെ നെറ്റ് വര്‍ക്ക് വ്യാപനം നടക്കുന്നത്. അടുത്ത 5 വര്‍ഷത്തോടെ 1500 സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കുള്ള കേന്ദ്ര സബ്‌സിഡി (8865 കോടി ബജറ്റ് വകയിരുത്തല്‍) ഒക്കെ ഉപയോഗിച്ചാണ് ബാംകോയ്ക്ക് കീഴില്‍ സംഘപരിവാറിന്റെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കോ ഓപ്പറേറ്റീവുകള്‍ ഉണ്ടാക്കപ്പെടുന്നത് . 18 ലക്ഷത്തോളം ആദ്യ മൂന്നുവര്‍ഷത്തേയ്ക്കുള്ള ധനസഹായത്തിനും 15 ലക്ഷത്തോളം കാപ്പിറ്റല്‍ സപ്പോര്‍ട്ടിനും വകുപ്പുള്ള ഈ സ്‌കീം ഉപയോഗിച്ചാണ് സംഘപരിവാര്‍ ബാംകോയ്ക്ക് കീഴിലെ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, എന്നിവിടങ്ങളിലായി ഇവര്‍ക്ക് 40 ഓളം എജഛകള്‍ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഇതില്‍ 12 ഉം കേരളത്തിലാണ്

ട്വന്റി20 യ്ക്ക് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കൊണ്ട് പഞ്ചായത്ത് പിടിക്കാമെങ്കില്‍ ഹിന്ദുവിനെ ഉണര്‍ത്തുന്ന സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ കൊണ്ട് കേരളം പിടിക്കാമെന്നാണ് സംഘപരിവാര്‍ കണക്കുകൂട്ടുന്നത് . സഹകരണമേഖല എന്നും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കുടപിടിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് എന്നതിനാല്‍ ഇതത്ര നിസ്സാരമായി കണക്കാക്കിക്കൂടാ.

എന്നാല്‍ രാഷ്ട്രീയവും ബിസിനസ്സും രണ്ടാണ്. കേന്ദ്ര പിന്തുണകൊണ്ടുമാത്രം രാഷ്ട്രീയപ്ലാനുകള്‍ കൊണ്ട് മാത്രം ബിസിനസ് നന്നായി പോകണമെന്നില്ല. തമ്മിലടികള്‍ക്കും ഒക്കെ ചാന്‍സുണ്ട്. ചാന്‍സ് കിട്ടിയാല്‍ കയ്യിട്ടുവാരുന്ന കേരളത്തിലെ സംഘപരിവാറിന്റെ കയ്യിലാണെന്നതിനാല്‍ ഇത് സ്വാഭാവികമായും പരാജയമാവും എന്നാണെന്റെ കണക്കുകൂട്ടല്‍. ഈ പൈലറ്റ് വിജയിക്കാതിരിക്കല്‍ കേരളത്തിന്റെ ഭാവിയ്ക്ക് അത്യാവശ്യമാണ്.

(വിവരങ്ങള്‍ക്ക് കടപ്പാട്: സിഗ്‌നലിലെ ദിനേഷ് നാരായണന്റെ റിപ്പോര്‍ട്ട്).



Next Story

RELATED STORIES

Share it