'ഗുജറാത്തിന്റെ ചെറു പതിപ്പായിരുന്നു കേരളത്തില്‍ സഖാക്കള്‍ നടത്തിയത്'; തൂണേരി കലാപത്തെ കുറിച്ച് റിജില്‍ മാക്കുറ്റിയുടെ കുറിപ്പ്

കോഴിക്കോട്: ജനുവരി 23 നാദാപുരത്തെ ചുവപ്പണിഞ്ഞ കാവി സഖാക്കളുടെ ന്യൂനപക്ഷ ഉന്മൂലത്തിന് തൂണേരിയുടെ മണ്ണ് സാക്ഷ്യം വഹിച്ച ദിനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. 'ഗുജറാത്തിന്റെ ചെറു പതിപ്പായിരുന്നു കേരളത്തില്‍ സഖാക്കള്‍ നടത്തിയത്.
ഇന്ന് പൂര്‍ണ്ണമായും സഖാക്കള്‍ സങ്കി വല്ക്കരിക്കപ്പെട്ടിരിക്കുന്നു'. റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജനുവരി 23.
നാദാപുരത്തെ ചുവപ്പണിഞ്ഞ കാവിസഖാക്കളുടെ ന്യൂനപക്ഷ ഉന്മൂലനത്തിനു തൂണേരിയുടെ മണ്ണ് സാക്ഷ്യം വഹിച്ച ദിനം . മറവി ഫാസിസത്തിന് വളമാണ് . ഗുജറാത്തിന്റെ ചെറു പതിപ്പായിരുന്നു കേരളത്തില്‍ സഖാക്കള്‍ നടത്തിയത്.
ഇന്ന് പൂര്‍ണ്ണമായും സഖാക്കള്‍ സങ്കി വല്ക്കരിക്കപ്പെട്ടിരിക്കുന്നു. കാക്കിക്കുള്ളില്‍ കാവി കളസം അണിഞ്ഞ പോലിസ് ഉദ്യോഗസ്ഥന് പര്‍ദ അണിഞ്ഞ സ്ത്രീയെ വസ്ത്രം നോക്കി ആക്ഷപിച്ചതിന് സഖാക്കള്‍ ആണ് കാവി പോലിസുകാരനെ ന്യായീകരിക്കുന്നത്. പഴയ കണ്ണൂരിലെ അമ്പാടി മുക്ക് സംഘികള്‍ ചുവപ്പണിഞ്ഞ് അമ്പാടി മുക്ക് സഖാക്കള്‍ ആയപ്പോള്‍ അവരെക്കൊയെണ് ന്യായീകരണ വാദവുമായി മുന്‍പന്തിയില്‍.
ഹരിദ്വാറില്‍ വംശീയ വെറി നടത്തിയ
കള്ളകാവി അണിഞ്ഞ സംഘി തീവ്രവാദികളായ കള്ള സന്യാസിമാര്‍ക്ക് എതിരെ വാര്‍ത്ത ചെയ്ത കാസര്‍ഗോട്ടെ
പബ്ലിക്ക് ഓണ്‍ ലൈന്‍ മാധ്യമപ്രവര്ത്തകന് കാദര്‍ കരിപ്പൊടിക്ക് എതിരെ പിണറായിയുടെ പോലിസ് ആര്‍എസ്എസ്സുകാരന്റെ പരാതിയിലും മറ്റൊരു സ്റ്റേഷനില്‍ സ്വമേധയയും കേസ് രണ്ട് എടുത്തിരിക്കുന്നു.
അമിത് ഷായുടെ നേരിട്ടുള്ള ഭരണമാണ് കേരള പോലിസില്‍ നടക്കുന്നത്. അതിന് ഒരു കാവല്കാരനായി സംഘികളുടെ വിനീതവിധേയനായി പിണറായി വിജയന് മാറിയിരിക്കാന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ വെളിവാക്കുന്നത്.
എവിടേക്കാണ് കേരളം പോകുന്നത്.
ഒരു MLA പോലും ഇല്ലാത്ത BJP കേരളത്തിലെ അഭ്യന്തര വകുപ്പില്‍ എത്ര
ശക്തമായാണ് പിടിമുറുക്കി ഇരിക്കുന്നത്?.
RELATED STORIES
മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇനി ഓൺലൈനിൽ അപേക്ഷിക്കാം
20 May 2022 6:51 PM GMTഫാഷിസത്തിനെതിരേ രാജ്യത്ത് കൂട്ടായ സഖ്യം രൂപപ്പെടണം: പോപുലര്‍ ഫ്രണ്ട്...
20 May 2022 6:31 PM GMTകുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക്...
20 May 2022 4:30 PM GMTഎക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒഴിവുള്ള തസ്തികകളില്‍ താത്കാലിക...
20 May 2022 3:22 PM GMTഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ
20 May 2022 3:03 PM GMTതദ്ദേശതിരഞ്ഞെടുപ്പ് വിജയം: സര്‍ക്കാരിന് ജനപിന്തുണ വര്‍ധിച്ചെന്ന്...
20 May 2022 1:20 PM GMT