Emedia

പശുക്കളെ കൃഷിയിടങ്ങളില്‍നിന്ന് ഒഴിവാക്കാനുള്ള നിയമം കൊണ്ടുവരണം. പറ്റുമോ ആപ് ഭായിക്ക്?

പശുക്കളെ കൃഷിയിടങ്ങളില്‍നിന്ന് ഒഴിവാക്കാനുള്ള നിയമം കൊണ്ടുവരണം. പറ്റുമോ ആപ് ഭായിക്ക്?
X

ജോസ് വള്ളിക്കാട്ട്

കോഴിക്കോട്: മോദി പുറത്തെടുത്ത ഇരുതലമൂര്‍ച്ചയുളള ഒരു വാളായിരുന്നു പശുരാഷ്ട്രീയം. പശുക്കളെ സംരക്ഷിക്കാനുള്ള നിയമം കര്‍ഷകര്‍ക്ക് വിനിയായിരിക്കുകയാണ്. അവ നാടായ നാട്ടിലെ വിളവുകള്‍ മുഴുവന്‍ തിന്നുതീര്‍ക്കുന്നു. അതേ കുറിച്ചാണ് ജോസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പോസ്റ്റിന്റെ പൂര്‍ണ രൂപം

''മോദിയുടെ പശു രാഷ്ട്രീയത്തിന്റെ ഇരയാണ് ഞാന്‍.

പഞ്ചാബിലെ കൃഷിയിടങ്ങളിലെല്ലാം നൂറു കണക്കിന് പശുക്കള്‍ അലഞ്ഞു തിരിയുന്നു. വേനലായതോടെ ഇത്തിരി പച്ചപ്പ് കാണുന്ന ഇടങ്ങളിലേക്ക് അവ കുതിക്കുന്നു. ഉണങ്ങിയ ഗോതമ്പും തിന്നു തീര്‍ക്കുന്നു.

ഇവിടത്തെ കര്‍ഷകരുടെ ഉറക്കം കെടുത്തിയത് മൂന്ന് കിരാത നിയമങ്ങള്‍ മാത്രമല്ല. ഈ പശുക്കളും കൂടിയാണ്.

ഇന്നലെ തിന്നു തീര്‍ത്ത എന്റെ മൂന്ന് വാഴകള്‍. വാഴയൊക്കെ ഇവിടേ പിടിപ്പിച്ചെടുക്കാന്‍ പെടുന്ന പാട്... ദിവസേന രാവിലെയും വൈകിട്ടുമായി 40 മിനിറ്റ് പശുക്കളെ ഓടിക്കാന്‍ ചെലവഴിക്കണം.

ആം ആദ്മി ഇവിടെ തള്ളി മറിക്കുകയാണ് എന്നു കേരളത്തില്‍ ആളുകള്‍ തള്ളി മറിക്കുന്നുണ്ട്.

കര്‍ഷകരോട് അല്പമെങ്കിലും സ്‌നേഹം ഉണ്ടെങ്കില്‍ ഈ പശുക്കളെ ഒഴിവാക്കാനുള്ള നിയമം കൊണ്ടുവരണം.

ചെയ്യാന്‍ പറ്റുമോ ആപ് ഭായിക്ക്?''

Next Story

RELATED STORIES

Share it