ഐഎസിന്റെ ഒന്നാമത്തെ ശത്രു മുസ്‌ലിംകള്‍

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ അന്നത്തെ ഇടപെടല്‍ ലോകത്ത് തന്നെ ഇരകളാക്കപ്പെട്ട മുസ്‌ലിം സമൂഹത്തോടുണ്ടാക്കിയ അനുഭാവപൂര്‍ണമായ സമീപനത്തെ ഇല്ലായ്മ ചെയ്യാനല്ലാതെ മറ്റെന്താണ് ഈ കൂട്ടക്കുരുതി കൊണ്ട് കഴിയുക! അങ്ങിനെ വരുമ്പോള്‍ സ്‌ഫോടനം നടത്തിയവരുടെ ഉദ്ദേശം ഇസ്‌ലാമിക സമൂഹത്തെ പിശാചുവല്‍ക്കരിക്കുക എന്നതാവണം.

ഐഎസിന്റെ ഒന്നാമത്തെ ശത്രു മുസ്‌ലിംകള്‍

ഫൈസല്‍ ഇസ്സുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു രാജ്യമൊന്നടങ്കം ഇരകളാക്കപ്പെട്ടവരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് കാണിച്ച ആ മാതൃക ന്യൂസിലാന്റില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ നടന്ന ആ കൂട്ടക്കുരുതിയുടെ സകല വേദനയും മനുഷ്യ മനസ്സുകളില്‍ നിന്ന് മായ്ച്ച് കളയാന്‍ പോന്നതായിരുന്നു എന്നിരിക്കെ അതിന്റെ പേരില്‍ വീണ്ടും കുറെ നിരപരാധികളെ കൂട്ടക്കുരുതി നടത്തുന്നതെന്തിന്!

ഇനി.. കുറേ നിരപരാധികളുടെ ചോരക്ക് പകരം ചോദിക്കേണ്ടത് വേറെ കുറെ നിരപരാധികളെ കൊന്നൊടുക്കിയിട്ടാണോ! അല്‍പമെങ്കിലും ബോധമുള്ളവര്‍ക്കങ്ങനെ ചിന്തിക്കാന്‍ കഴിയുന്നതെങ്ങനെ! അല്ലെങ്കില്‍ തന്നെ ആസ്‌ത്രേലിയന്‍ വംശജനായ ഒരു വംശീയ വാദി ന്യൂസിലാന്‍ഡില്‍ വെച്ച് നടത്തിയ ഒരാക്രമണത്തിന് ശ്രീലങ്കയിലെ കുറേ പാവങ്ങളുടെ നെഞ്ചത്ത് ബോംബ് പൊട്ടിച്ചാല്‍ അത് പ്രതികാരമാവുന്നതെങ്ങനെ!

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ അന്നത്തെ ഇടപെടല്‍ ലോകത്ത് തന്നെ ഇരകളാക്കപ്പെട്ട മുസ്‌ലിം സമൂഹത്തോടുണ്ടാക്കിയ അനുഭാവപൂര്‍ണമായ സമീപനത്തെ ഇല്ലായ്മ ചെയ്യാനല്ലാതെ മറ്റെന്താണ് ഈ കൂട്ടക്കുരുതി കൊണ്ട് കഴിയുക! അങ്ങിനെ വരുമ്പോള്‍ സ്‌ഫോടനം നടത്തിയവരുടെ ഉദ്ദേശം ഇസ്‌ലാമിക സമൂഹത്തെ പിശാചുവല്‍ക്കരിക്കുക എന്നതാവണം.

IS ന്റെ പിറവി മുതല്‍ക്കിങ്ങോട്ട് അവരുടെ ചെയ്തികള്‍ ഏറ്റവുമധികം പരിക്കേല്പിച്ചിട്ടുള്ളത് ലോക മുസ്ലിം സമൂഹത്തിനാണ്. പൂര്‍ണ്ണമായി തുടച്ചു നീക്കപ്പെട്ടു എന്ന് പറഞ്ഞിടത്ത് നിന്ന് വീണ്ടും ഇത്തരമൊരു മാരകമായ ആക്രമണം നടത്താന്‍ പാകത്തില്‍ ഇടക്കിടെ അവര്‍ ഉയര്‍ന്ന് വരുമ്പോള്‍ ഒന്നുറപ്പിക്കാം, IS ന്റെ മുന്നിലോ പിന്നിലോ ആരാണെന്നതല്ല.. അവരുടെ ഒന്നാമത്തെ ശത്രു മുസ്ലീങ്ങളാണ് എന്നതാണ്!.

RELATED STORIES

Share it
Top