Emedia

സംഘ പാളയത്തിലേക്കുള്ള 'സാറ'ന്‍മാരുടെ ചാട്ടം കോണ്‍ഗ്രസിനുള്ള പാഠമെന്ന് ജ്യോതികുമാര്‍ ചാമക്കാല

സംഘ പാളയത്തിലേക്ക് ചേക്കേറിയ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. ഉളുപ്പുണ്ടോ സാര്‍ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇരുവരെയും ജ്യോതികുമാര്‍ ചാമക്കാല കടന്നാക്രമിക്കുന്നത്. ഇരുവരുടേയും കൂറുമാറ്റത്തില്‍ കോണ്‍ഗ്രസിന് പഠിക്കാന്‍ വലിയ പാഠമുണ്ടെന്നും ജ്യോതികുമാര്‍ ചാമക്കാല ചൂണ്ടിക്കാണിക്കുന്നു.

സംഘ പാളയത്തിലേക്കുള്ള സാറന്‍മാരുടെ ചാട്ടം കോണ്‍ഗ്രസിനുള്ള പാഠമെന്ന് ജ്യോതികുമാര്‍ ചാമക്കാല
X

സംഘ പാളയത്തിലേക്ക് ചേക്കേറിയ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. ഉളുപ്പുണ്ടോ സാര്‍ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇരുവരെയും ജ്യോതികുമാര്‍ ചാമക്കാല കടന്നാക്രമിക്കുന്നത്. ഇരുവരുടേയും കൂറുമാറ്റത്തില്‍ കോണ്‍ഗ്രസിന് പഠിക്കാന്‍ വലിയ പാഠമുണ്ടെന്നും ജ്യോതികുമാര്‍ ചാമക്കാല ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഉളുപ്പുണ്ടോ സാര്‍ ?

.................................

കേരളം ഏറെ ആദരവോടെ 'സാര്‍' എന്ന് വിളിച്ചിരുന്ന രണ്ടു പേരുടെ ഉള്ളിലെ സംഘികള്‍ ഇക്കുറി പുറത്തു ചാടി. ടി.പി.ശ്രീനിവാസനും കെ.എസ് രാധാകൃഷ്ണനും. കോണ്‍ഗ്രസിനുള്ള വലിയ പാഠം കൂടിയാണ് ഇത്. കോണ്‍ഗ്രസ് അനുഭാവികളെന്നു നടിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരാണ് ഈ രണ്ട് 'അക്കാദമിക പുരുഷന്‍മാരും '.

രാധാകൃഷ്ണന്‍ സാറെ, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, പിന്നെ പിഎസ്‌സി ചെയര്‍മാന്‍ സ്ഥാനം ഇതൊക്കെ എങ്ങനെ കിട്ടി എന്ന് മറന്നിട്ടുണ്ടാവില്ലല്ലോ അല്ലേ ? നയതന്ത്ര വിദഗ്ധനെന്ന പേരില്‍ തെക്കുവടക്ക് നടന്ന ശ്രീനിവാസനെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാക്കിയതും കോണ്‍ഗ്രസ് തന്നെ. ഇരുട്ടിവെളുത്തപ്പോള്‍ രണ്ടു സാറുമ്മാരും കാവിപ്പടയുടെ ഭാഗമായി.

എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമെന്ന് കണ്ടാല്‍ ഒരു ഉളുപ്പുമില്ലാതെ അതുവരെ വിശ്വസിച്ചു വന്ന പ്രത്യയശാസ്ത്രം മാറ്റിപ്പറയുന്ന ഇവരുടെ അറിവ് അപാരം തന്നെ.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, ബുദ്ധിശൂന്യന്റെ ഏറ്റവും വലിയ ആയുധം വര്‍ഗീയതയാണ്. അതെ, ബുദ്ധിജീവികളെന്ന് നാം കരുതിയ ഇവരുടെ തലയില്‍ കളി മണ്ണാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.

ഇതിന്റെ പേരില്‍ എന്നെ ചൊറിയാന്‍ പുറപ്പെടും മുമ്പ് സഖാക്കള്‍, പാര്‍ട്ടി ക്ലാസുകളില്‍ നിന്ന് പോയി സംഘി സ്ഥാനാര്‍ഥിയായ എത്ര പേര്‍ ഉണ്ടെന്നു കൂടി പഠിക്കുക.

Next Story

RELATED STORIES

Share it