- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതേതര കേരളമേ, കരീം മുസ്‌ല്യാരും അധ്യാപകനാണ്; ഇടതുപക്ഷവും ഒരക്ഷരം മിണ്ടുന്നില്ല!.
ശബരി മലയും, ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിലും കരീം ഉസ്താദ് ഒന്നും മിണ്ടിയിരുന്നില്ല... എന്നിട്ടും കരീ ഉസ്താദിന് സംഘ് പരിവാര്‍ ആള്‍ക്കൂട്ട അക്രമണം നേരിടേണ്ടി വന്നു. ഇടതു പക്ഷം ഭരിക്കുന്ന കേരളത്തില്‍ നടന്ന ഈ ആള്‍ക്കൂട്ട അക്രമണത്തെ കുറിച്ചു ഒരക്ഷരം മിണ്ടാത്തതെന്തെ?

അബു ഷെഹ്‌റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
*മതേതര കേരളമേ... കരീം ഉസ്താദും ഒരു അധ്യാപകനാണു*
ജോസഫിനെ പോലെ കരീം ഉസ്താദും ഒരു അധ്യാപകനാണു, എന്നാല്‍ ജോസഫിനെ പോലെ ഒരു മതത്തേയും, ഒരു പ്രവാചകനേയും കരീം ഉസ്താദ് അവഹേളിച്ചില്ല.... ഒരു മതത്തേയും അക്രമിക്കണമെന്നു പറഞ്ഞില്ല.... എന്നിട്ടും ജോസഫിനേക്കാളും ക്രൂരമായി കരീം ഉസ്താദ് അക്രമിക്കപ്പെട്ടു... മതേതര കേരളം ജോസഫിനു കൊടുത്ത പിന്തുണ കരീ ഉസ്താദിനു നല്‍കിയില്ല... ശബരി മലയും, ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിലും കരീം ഉസ്താദ് ഒന്നും മിണ്ടിയിരുന്നില്ല... എന്നിട്ടും കരീ ഉസ്താദിനെ സംഘ് പരിവാര്‍ ആള്‍ക്കൂട്ട അക്രമണം നേരിടേണ്ടി വന്നു. ജോസഫിനെ പോലെ ഒരു അമുസ്‌ലിം ആകാത്തത് കൊണ്ടാണോ കരീ ഉസ്താദ് വിഷയം മതേതര കേരളം ചര്‍ച്ച ചെയ്യാത്തത്? കരീം ഉസ്താദ് ഒരു മുസ്‌ലിം ആയത് കൊണ്ടാണോ കാക്ക തോള്ളായിരം ചാനലുകളില്‍ ഒന്നിനും പോലും ഒരു ചര്‍ച്ചാ വിഷയമാകാത്തത്? മറ്റു സംസ്ഥാനങ്ങളിലെ ആള്‍ക്കൂട്ട അക്രമണങ്ങള്‍ വലിയ വിഷയമായി ഉയര്‍ത്തി കൊണ്ട് വരാറുള്ള ഇടതു പക്ഷം, ആ ഇടതു പക്ഷം ഭരിക്കുന്ന കേരളത്തില്‍ നടന്ന ഈ ആള്‍ക്കൂട്ട അക്രമണത്തെ കുറിച്ചു ഒരക്ഷരം മിണ്ടാത്തതെന്തെ? കരീ ഉസ്താദിനെ ഒന്നു സന്ദര്‍ശിക്കാന്‍ പോലും ഈ ഇടതു പക്ഷങ്ങള്‍ക്ക് മനസു വരുന്നില്ലല്ലോ...
ഇടതു പക്ഷം ഭരിക്കുമ്പോഴാണല്ലോ ജോസഫും അക്രമിക്കപ്പെടുന്നത്. അന്നു പ്രതികള്‍ എന്നു ആരോപ്പിക്കപ്പെടുന്ന ആളുകള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ സംസ്ഥാനത്തുള്ള എല്ലാ ഓഫീസുകളിലും പോലീസ് റെയ്ഡ് നടന്നല്ലോ.... സംസ്ഥാനത്ത് പോലീസ് വേട്ട തന്നെയുണ്ടായല്ലോ... എന്തേ ഇന്നു അത് കാണുന്നില്ല.... പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടും ഇത്ര ദിവസമായിട്ടും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്നത്? മാസങ്ങളോളം ജോസഫ് വിഷയം ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ക്ക് കരീ ഉസ്താദ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു മണിക്കൂര്‍ പോലും മാറ്റി വെക്കാതിരിക്കാനുള്ള കാരണമെന്ത്. നിങ്ങളെല്ലാം അണിഞ്ഞിരിക്കുന്ന മതേതര കുപ്പായം വെറും അലങ്കാരം മാത്രമാണു. ഒരു സമുദായത്തിനെതിരാകുമ്പോള്‍ മാത്രം ഉറഞ്ഞു തുള്ളുന്ന മതേതര പൊതു ബോധം. മുസ്‌ലിംകള്‍ അക്രമിക്കപ്പെടേണ്ടവന്‍...തിരിച്ചുണ്ടാകുന്ന ചെറിയ പ്രതിരോധങ്ങളെ പോലും വന്‍ വാര്‍ത്താ പ്രാധാന്യമുള്ള തീവ്രവാദവും.
RELATED STORIES
എഞ്ചിനീയര്‍ റാഷിദ് എംപിക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍...
26 March 2025 5:11 PM GMTപുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു
26 March 2025 4:54 PM GMT''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍
26 March 2025 4:19 PM GMTപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിനി...
26 March 2025 4:04 PM GMT