- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഭിമന്യു, ഷുക്കൂര്‍, ഷുഹൈബ്; അളവ് കോലുകള്‍ മാറ്റുന്ന സാംസ്‌കാരിക കേരളം
ഒരു ക്യാംപസ് സംഘര്‍ഷത്തെ തുടര്‍ന്നുള്ള അഭിമന്യുവിന്റെ കൊലപാതകം തീവ്രവാദവും ,ഭീകര പ്രവര്‍ത്തനവും ഒക്കെ ആകുന്നവര്‍ക്ക്, അതിലും പ്രായം കുറഞ്ഞ അരിയില്‍ ഷുക്കൂറിനെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ആസൂത്രിതമായി കൊലപ്പെടുത്തിയത് പരിഗണിക്കപ്പെടേണ്ട ഒരു കാര്യമേ ആയി തോന്നില്ല.

അനൂപ് വി ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഭിമന്യുവില് നിന്ന്, അരിയില്‍ ഷുക്കൂറിലേയ്ക്കും ഷുഹൈബിലേയ്ക്കും എത്തുമ്പോള്‍ അളവുകോലുകള്‍ തരാതരം പോലെ മാറ്റുന്ന ഇരട്ടത്താപ്പിനെയാണ് സാംസ്‌കാരിക കേരളം എന്ന് വിളിക്കുന്നത്. അഭിമന്യുവിന്റേത് ഉള്‍പ്പടെ എല്ലാ കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതാണെങ്കിലും, ആ കൊലപാതകങ്ങളോടുള്ള പ്രതികരണങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ പറയാതിരിക്കാനാവില്ല.. അല്ലെങ്കില്‍ നോക്കൂ..
ഒരു ക്യാംപസ് സംഘര്‍ഷത്തെ തുടര്‍ന്നുള്ള അഭിമന്യുവിന്റെ കൊലപാതകം തീവ്രവാദവും ,ഭീകര പ്രവര്‍ത്തനവും ഒക്കെ ആകുന്നവര്‍ക്ക്, അതിലും പ്രായം കുറഞ്ഞ അരിയില്‍ ഷുക്കൂറിനെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ആസൂത്രിതമായി കൊലപ്പെടുത്തിയത് പരിഗണിക്കപ്പെടേണ്ട ഒരു കാര്യമേ ആയി തോന്നില്ല. കൗമാരം കടന്നിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെ, ആള്‍ക്കൂട്ടകോടതി കൂട്ടം ചേര്‍ന്ന്, കുറ്റവിചാരണ നടത്തി ,ശിക്ഷ നടപ്പിലാക്കുന്നതിന്റെ ഭീകരത ഒരുകാലത്തും ഇവരൊന്നും പറയില്ല.
ഒരു സ്‌കൂളിലെ ഇലക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് ഷുഹൈബിനേയും കൊന്ന് കളയുന്നത്.ഇതൊക്കെ ചെയ്യുന്ന... ചെയ്യിക്കുന്ന ജയരാജനാണ് ഇപ്പോഴും ഇവരുടെയൊക്കെ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ പോരാളി.ഇത്രയൊക്കെ ചെയ്തിട്ടും ഒരിയ്ക്കല്‍പ്പോലും കേരളത്തില്‍ CPM സാംസ്‌കാരികമായി ബഹിഷ്‌കരിക്കപ്പെട്ടിട്ടില്ല. അതിന്കാരണം മഹാഭാരതത്തില്‍ കുന്തിയ്ക്ക് കിട്ടിയ വരം കേരളത്തില്‍ കിട്ടിയിരിയ്ക്കുന്നത് ഇജങ ന് ആണ്. ചാരിത്ര്യത്തെ മഹത്വപ്പെടുത്തുന്ന പുരാണ നിര്‍മിതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുന്തിയുടേത്.ഇഷ്ടപ്പെട്ട ആരെ വേണമെങ്കിലും ധ്യാനിച്ച് ,അവരില്‍ നിന്ന് ഗര്‍ഭം ധരിക്കാനുള്ള ഒരു വരം സൂര്യന്‍ കുന്തിയ്ക്ക് കൊടുക്കുന്നുണ്ട്. അതൊന്നും അല്ല ആ വരത്തിന്റെ ഹൈലൈറ്റ് .എത്ര വേണമെങ്കിലും ആരില്‍ നിന്നൊക്കെ ഗര്‍ഭം ധരിച്ചാലും ,ചാരിത്ര്യത്തിന് ഒന്നും സംഭവിക്കില്ല ഒന്നും സംഭിക്കില്ല എന്ന അതിന്റെ കൂട്ടത്തിലുള്ള ഒരു ഓഫററാണ് അത്. അതെ, അരുംകൊലപാതകങ്ങളുടെ എത്ര വലിയ ചരിത്രം ഉണ്ടെങ്കിലും ,ഇജങ ന്റെ ' രാഷ്ട്രീയചാരിത്ര്യത്തിന് ' ഒന്നും സംഭവിക്കില്ല,വരം കൊടുക്കാന്‍ ഒരായിരം സാംസ്‌കാരിക സൂര്യന്‍മാര്‍ ഉള്ളപ്പോള്‍. പക്ഷേ, ഇത്തരം ഇരട്ടത്താപ്പുകളുടെ ഇടത് ആഘോഷങ്ങളെക്കുറിച്ച് ഇനിയും നമ്മള്‍ സംസാരിച്ച് കൊണ്ടേയിരിയ്ക്കണം ്#ഷുഹൈബ്‌സ്മരണ#, CPMTerror.
RELATED STORIES
''നവോത്ഥാന കേരളത്തിന്റെ പൊള്ളത്തരങ്ങള് തുറന്നുകാട്ടുന്ന നിറവും...
26 March 2025 4:30 PM GMTഭൂഗര്ഭ മിസൈല് നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള് പുതുക്കി സര്ക്കാര്
26 March 2025 4:19 PM GMTപത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടില് മടങ്ങിയെത്തിയ വിദ്യാര്ഥിനി...
26 March 2025 4:04 PM GMTബുള്ഡോസര് രാജ് ഭരണഘടനയെ ബുള്ഡോസര് ഉപയോഗിച്ച് തകര്ക്കുന്നതിന്...
26 March 2025 3:38 PM GMTപൂജകളോടെ ഉദ്ഘാടനം ചെയ്ത പോലിസ് ഔട്ട്പോസ്റ്റില് ഇഫ്താര് സംഗമം...
26 March 2025 3:21 PM GMT