Top

'ആയത്തുല്‍ കുര്‍സി കേട്ടുകൊണ്ടിരിക്കെ, ചൊല്ലി കൊണ്ടേ ഇരുന്ന കലിമ പതുക്കെ നിന്നു' എ സഈദിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് മകളുടെ കുറിപ്പ്

'മരണത്തിന് കുറച്ചു മുന്‍പേ ഞാന്‍ ഉപ്പയുടെ ചെവിയില്‍ പറഞ്ഞു, ഉപ്പാ ഉപ്പയുടെ പേര് സഈദ് എന്നാണ്. ഉപ്പ ഷഹീദ്(രക്തസാക്ഷി) ആയി ആണ്‌ട്ടോ മരിക്കുന്നത് എന്ന്. In shaa Allah.. എന്ന് ഉപ്പ മറുപടി പറഞ്ഞു. ശഹീദിന്റെ പദവി നല്‍കി ഞങ്ങളുടെ ഉപ്പയെ Allah (swt )അനുഗ്രഹിക്കട്ടെ. ആമീന്‍ യാ അല്ലാഹ്.

മകള്‍ ഷബ്‌ന ആല്‍പെറ്റയുടെ കുറിപ്പ്


അസ്സലാമുഅലൈക്കും wr wb

ഉപ്പയുടെ അന്ത്യനിമിഷങ്ങളില്‍ ഞാനും സഹോദരിമാരും, മോന്‍ ആയി പിറന്നിട്ടില്ലാ എന്നെ ഒള്ളു.. മോനായി തന്നെ ജീവിക്കുന്ന Danish&ബാരി (മരുമോന്‍), Nsaruddeen sb ഹൃദയബന്ധം ഉള്ള രണ്ടു മൂന്നു പേര് എന്നിവര്‍ ചുറ്റും തന്നെ ഉണ്ടായിരുന്നു. ഉപ്പ നില്‍ക്കാതെ വളരെ വ്യക്തമായി കലിമ ചൊല്ലികൊണ്ടേ ഇരിക്കുക ആയിരുന്നു. അതിനിടയില്‍ ഇഖാമത്ത് കൊടുക്കുന്നു.. നമസ്‌കരിക്കുന്നു. വീണ്ടും കലിമ. ഇടയില്‍ യാസീന്‍ ഇടാന്‍ പറഞ്ഞു. ഞാന്‍ ഇട്ടു കൊടുത്തു. ശേഷം ആമന റസൂല്‍ ശേഷം ആയത്തുല്‍ കുര്‍സി. ഇതിനിടയില്‍ ഒക്കെ കലിമയും നമസ്‌കാരവും നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.

ഇടയില്‍ എപ്പോഴോ സലാം പറയുന്നുണ്ടായിരുന്നു. നല്ല ചിരിയും രണ്ടു മൂന്നു തവണ കണ്ടു. ആയത്തുല്‍ കുര്‍സി കേട്ടു കൊണ്ടിരിക്കെ ചൊല്ലി കൊണ്ടേ ഇരുന്ന കലിമ പതുക്കെ നിന്നു. അപ്പോഴേക്കും പള്‍സ് നന്നായി കുറഞ്ഞു നിന്നു.

ഇന്നാ ലില്ലാഹ്..

അല്‍ഹംദുലില്ലാഹ്..

വളരെ കുറഞ്ഞ ആളുകള്‍ക്ക് ലഭിക്കാന്‍ ഇടയുള്ള ഒരു മഹത്തായ മരണം കൊണ്ട് പടച്ച തമ്പുരാന്‍ ഉപ്പയെ അനുഗ്രഹിച്ചു. മരണത്തിന് കുറച്ചു മുന്‍പേ ഞാന്‍ ഉപ്പയുടെ ചെവിയില്‍ പറഞ്ഞു, ഉപ്പാ ഉപ്പയുടെ പേര് Sayeed എന്ന്. ഉപ്പ ഷഹീദ് ആയി ആണ്‌ട്ടോ മരിക്കുന്നത് എന്ന്. In shaa Allah.. എന്ന് മറുപടി പറഞ്ഞു.

ശഹീദിന്റെ പദവി നല്‍കി ഞങ്ങളുടെ ഉപ്പയെ Allah (swt )അനുഗ്രഹിക്കട്ടെ. ആമീന്‍ യാ അല്ലാഹ്.


സഈദ് സാഹിബിന്റെ അന്ത്യ നിമിഷങ്ങളെ കുറിച്ച കെവിഎം ബഷീറിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്


കഴിഞ്ഞ ശനിാഴ്ച MVR Cancer center 1719 നമ്പര്‍ മുറിയില്‍ സഹോദരന്‍ സഈദ് സാഹിബിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ അദ്ദേഹം മനസ്സ് തുറന്നു: 'ബഷീര്‍ സാഹിബ് , മരണത്തെ ഭയമില്ല. ഒരുങ്ങി കഴിഞ്ഞു. ചെറിയ ഒരു ആഗ്രഹമുണ്ടായിരുന്നു., പടച്ചവന്‍ അത് പൂര്‍ത്തിയാക്കാന്‍ കൂടി സമയം തന്നെങ്കില്‍. വലിയൊരു പരീക്ഷണ ഘട്ടത്തിലൂടെ യാണ് നാം കടന്നു പോയി ക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ' സര്‍വ്വ മത സത്യവാദത്തിന്റെ' പേരില്‍ പുതിയൊരു അവതാരം കൂടി രംഗത്തുണ്ട്. ബോധവത്കരണ ത്തിന്റെ ഭാഗമായി ചിലതൊക്കെ കുറിച്ച് വെച്ചിട്ടുണ്ട്. കുറച്ച് ബാക്കിയുണ്ട്. വേദന സഹിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞൊരു ആശ്വാസം കിട്ടിയെങ്കില്‍, വേദനക്ക് കുറവ് ലഭിച്ചെങ്കില്‍ ഇവിടെ വെച്ച് തന്നെ ഞാന്‍ ചെയ്യും. ലാപ്‌ടോപ് കൊണ്ട് വന്നു വെച്ചിട്ടുണ്ട്'..

ഡോ: പ്രശാന്തുമായി സംസാരിച്ചപ്പോള്‍ വേദന സംഹാരി ഡോസ് കൂട്ടി കൊടുക്കാം. ഒരു തിരിച്ചു വരവ് ഏതായാലും ഇനി ഇല്ല. കഴിയുമെങ്കില്‍ അങ്ങനെ നല്ല കാര്യങ്ങള്‍ വല്ലതും നടക്കട്ടെ എന്ന് അദ്ദേഹവും പറഞ്ഞു.

പക്ഷേ, പടച്ചവന്റെ തീരുമാനം മറിച്ചായിരുന്നു. മരുന്നുകളോട് തീരെ പ്രതികരിക്കാതായി . പെണ്‍മക്കള്‍ 3 പേരും ഭാര്യയും വിധിയെ സ്വാഗതം ചെയ്യാന്‍ മനസാ തയ്യാറെടുത്ത് കഴിഞ്ഞു. ധിഷണാശാലിയായ പിതാവിന്റെ പക്വതയുള്ള മക്കള്‍. ഖുര്‍ആന്‍ പാരായണം ചെയ്തും, റെക്കോര്‍ഡിംഗ് കേള്‍പ്പിച്ചും ശഹാദത്ത് ചൊല്ലിക്കൊടുത്തും ചുണ്ടില്‍ സംസം വെള്ളം നനച്ച് കൊടുത്തും അവര്‍ പ്രിയ ഉപ്പയെ യാത്ര അയക്കാന്‍ തുടങ്ങി. ഇടക്കിടെ ബോധം വീണ്ടെടുക്കുമ്പോള്‍ ശഹാദത്ത് ഏറ്റു ചൊല്ലിയും കാണാമറയത്ത് ഉള്ള ആര്‍ക്കൊക്കെയോ സലാം പറഞ്ഞ് കൊണ്ടും, വെളുക്കെ ചിരിച്ചു കൊണ്ടും പതുക്കെ വിധിക്ക് കീഴടങ്ങി.

സ്വര്‍ഗത്തിലേക്ക് കൊണ്ട് പോകാന്‍ വന്ന മാലാഖമാരുടെ നീണ്ട നിര കണ്ടപ്പോഴാണോ വെളുക്കെ ചിരിച്ചത് ? മുന്‍പേ നടന്നു പോയ സച്ചരിതരായ പൂര്‍വ്വികര്‍ക്കാണോ സലാം പറഞ്ഞത്?. നിറകണ്ണുകളോടെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ., പ്രാര്‍ത്ഥനയോടെ ഒരായിരം മിഴിനീര്‍ പൂക്കള്‍..

പ്രവാചക ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത് 63 വയസ്സിലാണല്ലോ. പ്രിയ സഈദ് സാഹിബ്, താങ്കള്‍ ബാക്കി വെച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ പടച്ചവന്‍ മറ്റൊരാളെ ഏല്‍പിച്ചു വെച്ചിട്ടുണ്ടവും.

Next Story

RELATED STORIES

Share it