- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രണ്ടാം തരംഗം: കൂടിയ മരണനിരക്കിനു പിന്നില്‍ ആരോഗ്യസംവിധാനത്തിന്റെ തകര്‍ച്ചയും കൊവിഡ് മാനേജ്‌മെന്റ് കോര്‍പറേറ്റുകളെ എല്‍പ്പിച്ചതും

ജി ആര്‍ സന്തോഷ് കുമാര്‍
തിരുവനന്തപുരം: ഇന്ത്യയിലെ രണ്ടാം തരംഗം അപ്രതീക്ഷിതമല്ലെന്നും കൂടിയ മരണനിരക്കിനു പിന്നില്‍ ആരോഗ്യസംവിധാനത്തിന്റെ തകര്‍ച്ചയും കൊവിഡ് മാനേജ്‌മെന്റ് കോര്‍പറേറ്റുകളെ എല്‍പ്പിച്ചതാണെന്നുമാണ് ഡോക്ടര്‍കൂടിയായ ജി ആര്‍ സന്തേഷ് കുമാര്‍ എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്. രണ്ടാം വരവ് അപ്രതീക്ഷിതമായിരുന്നില്ല, അതുണ്ടാവുമെന്ന് ഉറപ്പായിരുന്നു. അക്കാര്യം എല്ലാവര്‍ക്കുമറിയാം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിലെ വിദഗ്ധര്‍ക്ക് അത് മനസ്സിലാവാത്തതല്ലെന്നും രാജ്യം ഭരിക്കുന്ന നരാധമന്മാര്‍ കൊവിഡ് മാനേജ്‌മെന്റും വാക്‌സിന്‍ പോളിസും രാജ്യത്തെ ബിസിനസ്സ് വര്‍ഗത്തിന് ഏര്‍പ്പിച്ചുകൊടുത്തതാണെന്നും അദ്ദേഹം പറയുന്നു.
''ശാസ്ത്രമോ ശാസ്ത്രീയ നിഗമനങ്ങളോ അല്ല ഇവിടെ വാക്‌സിന്‍ പോളിസി നിശ്ചയിക്കുന്നത്. വിപണിയുടെ താത്പര്യങ്ങളാണ്. രാജ്യം ഭരിക്കുന്നവര്‍, ആരോഗ്യ വിദഗ്ദന്മാരേയും സാമൂഹിക ശാസ്ത്രജ്ഞന്മാരെയും ആരോഗ്യ നയരൂപീകരണ മേഖലയില്‍ നിന്ന് ആട്ടിയോടിച്ചിരിക്കുന്നു. പകരം അവര്‍ എന്തിലും പരമാവധി ലാഭം മാത്രം ലക്ഷ്യം വെയ്ക്കുന്ന കുത്തക കച്ചവടക്കാരുമായി കൈകോര്‍ത്തിരിക്കുന്നു. നീചമായ ഈ സംഘം നടത്തുന്ന ആരും കൊലകളാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.''- അദ്ദേഹം തെളിവുകള്‍ നിരത്തി വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
കൊറോണയുടെ മ്യൂട്ടേഷന്‍ സംഭവിച്ച വകഭേദങ്ങള്‍ കഴിഞ്ഞ വര്‍ഷം (2020) ആഗസ്റ്റ്/ സെപ്റ്റംബര്‍ /ഒക്ടോബര്‍ മാസങ്ങളില്‍ യു.കെയിലും, സൗത്ത് ആഫ്രിക്കയിലും നൈജീരിയയിലുമൊക്കെ കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍/ഒക്ടോബര്‍ മാസം തന്നെ യു.കെ വകഭേദം ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപിച്ചു. ഒക്ടോബര്‍ അവസാനം യൂറോപ്പില്‍ കൊറോണ രണ്ടാം വേവ് ആരംഭിച്ചു. നവംബര്‍/ഡിസംബര്‍ മാസങ്ങളില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ അതിരുകള്‍ അടച്ചു. ഭാഗികമായ ലോക്ക്ഡൗണിലേക്ക് മടങ്ങിപ്പോയി. അതായത്, ഇന്ത്യയില്‍ ഇപ്പോള്‍ കാണുന്ന രണ്ടാംവേവ് അപ്രതീക്ഷിതമല്ല. അത് ഉണ്ടാവും. ഉറപ്പാണ്. ഒന്നുകില്‍ മറ്റു സ്ഥലങ്ങളില്‍ ഉണ്ടായ കൊറോണ വകഭേദങ്ങള്‍ ഇന്ത്യയിലേക്ക് വരും. അല്ലെങ്കില്‍ തദ്ദേശീയമായി വൈറസിന് മാറ്റമുണ്ടായി രണ്ടാം വേവ് സംഭവിക്കും.
എന്നെപ്പോലെ െ്രെപമറി കെയര്‍ ലെവലില്‍ മാത്രം ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ക്ക് മനസിലാവുന്ന ഇക്കാര്യം രാജ്യത്തെ ആരോഗ്യ സംവിധാനത്തെ നയിക്കുന്ന വലിയ ആളുകള്‍ക്ക് മനസിലായില്ല എന്നാണോ? അവര്‍ അത് ഗവണ്മെന്റിന്റെ അറിയിച്ചില്ല എന്നാണോ? നിരവധി എപ്പിഡെമിക്കുകള്‍ ഗംഭീരമായി കൈകാര്യം ചെയ്തു പരിചയ സമ്പത്തുള്ളവരാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന വിദഗ്ദന്മാര്‍. രാജ്യം എങ്ങനെ തയാറെടുക്കണം എന്നതിനെകുറിച്ച് അവര്‍ നിര്‍ദേശങ്ങള്‍ നല്‍കിയില്ല എന്നാണോ കരുതേണ്ടത്? അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.
ഈ രാജ്യം ഭരിക്കുന്ന നരാധമന്മാര്‍ അവരെ മുഴുവന്‍ ഒരു വശത്തേക്ക് മാറ്റി കൊവിഡ് മാനേജ്‌മെന്റും വാക്‌സിന്‍ പോളിസിയും നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും രാജ്യത്തെ ബിസിനസ്/ഇന്‍ഡസ്ട്രിയല്‍ വര്‍ഗ്ഗത്തിന് നല്‍കി എന്നു മാത്രമേ കരുതാനാവു. ശാസ്ത്രമോ ശാസ്ത്രീയ നിഗമനങ്ങളോ അല്ല ഇവിടെ വാക്‌സിന്‍ പോളിസി നിശ്ചയിക്കുന്നത്. വിപണിയുടെ താത്പര്യങ്ങളാണ്. രാജ്യം ഭരിക്കുന്നവര്‍, ആരോഗ്യ വിദഗ്ദന്മാരേയും സാമൂഹിക ശാസ്ത്രജ്ഞന്മാരെയും ആരോഗ്യ നയരൂപീകരണ മേഖലയില്‍ നിന്ന് ആട്ടിയോടിച്ചിരിക്കുന്നു. പകരം അവര്‍ എന്തിലും പരമാവധി ലാഭം മാത്രം ലക്ഷ്യം വെയ്ക്കുന്ന കുത്തക കച്ചവടക്കാരുമായി കൈകോര്‍ത്തിരിക്കുന്നു. നീചമായ ഈ സംഘം നടത്തുന്ന ആരും കൊലകളാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കാര്യം പറയാം. രോഗാണുവിന് മാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷെ അതിന്റെ തീവ്രത കൂടിയിട്ടില്ല. വ്യാപന വേഗതയാണ് കൂടിയത്. അതായത് മരണനിരക്ക് ഇപ്പോള്‍ പെട്ടെന്ന് കൂടിയതിന് കാരണം വൈറസിനെക്കാള്‍, ആരോഗ്യ വ്യവസ്തയുടെ തകര്‍ച്ചയാണ്. ലോകത്തൊരിടത്തും രണ്ടാംവേവ് ഒന്നാം ഘട്ടത്തെക്കാള്‍ മരണം ഉണ്ടാക്കിയിട്ടില്ല. ഇന്ത്യയിലൊഴിച്ച്. വൈറസിനെക്കുറിച്ചും രോഗചികില്‍സയെക്കുറിച്ചും നമുക്ക് ഇപ്പോള്‍ കൂടുതല്‍ അറിയാം. എന്നിട്ടും ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നതിന് വ്യവസ്ഥയുടെ വീഴ്ച്ചയല്ലാതെ മറ്റൊരു കാരണം പറയാനില്ല. ഇത് ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും, കോവിഡ് മരണങ്ങള്‍ മാര്‍ക്കറ്റില്‍ വാക്‌സിന്‍ ഡിമാന്റ് വര്‍ധിപ്പിക്കാനുള്ള സ്ട്രാറ്റെജിയായി ഉപയോഗിക്കപ്പെടുമെന്നും ഒരാള്‍ പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ കഴിയില്ല. ആഗോള വാക്‌സിന്‍ വിപണിയില്‍ പരാജയപ്പപ്പെട്ട ഇന്ത്യയിലെ ഭരണാധികാരികള്‍ക്കും വാക്‌സിന്‍ കച്ചവടക്കാര്‍ക്കും ഇനി ആഭ്യന്തര വിപണിയിലാണ് പ്രതീക്ഷ. അവര്‍ പണത്തിന് വേണ്ടി എന്തും ചെയ്യും.
വാക്‌സിന്‍ ഒരിക്കലും ഒരാഴ്ച്ച കൊണ്ടോ, രണ്ട് ആഴ്ച്ച കൊണ്ടോ നിര്‍മ്മിച്ചു ഇറക്കാന്‍ കഴിയുന്ന ഒന്നല്ല. ഇപ്പോള്‍ രോഗസക്രമണം ഉയര്‍ന്ന ഉടന്‍ എവിടെനിന്നാണ് അതിവേഗം വാക്‌സിന്‍ പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്നത്? അതിന്റെ ഉത്തരം ഏത് പെട്ടിക്കടക്കാരനും പറയും. 'ഞങ്ങള്‍ സാധനം സ്‌റ്റോക്ക് ചെയ്തിരുന്നു. സാഹചര്യം വന്നപ്പോള്‍ ഇറക്കി.' അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് എന്ന് പറഞ്ഞാല്‍ കുറ്റം പറയാന്‍ ഒക്കുമോ? അവര്‍ വാക്‌സിന്‍ നിര്‍മ്മിച്ച് കാത്തിരിക്കുക യായിരുന്നു. എല്ലാവര്‍ക്കും വേണ്ടിയുള്ള വാക്‌സിന്‍ അല്ല. വിപണിയില്‍ ചെലവാകുന്ന അളവില്‍ വാക്‌സിന്‍. അതിനവര്‍ക്ക് ഒരു കണക്കുണ്ടാവും. നമ്മുടെ കണക്കല്ല അത്.
അങ്ങനെ പ്രതീക്ഷിച്ചിരുന്ന രണ്ടാംവേവ് വന്നു. ബിസിനസ് ആരംഭിക്കുകയായി. പക്ഷെ രാജ്യം ഭരിക്കുന്ന മോഡിമാര്‍ക്ക് ഒരു അബദ്ധം പിണഞ്ഞു. കൂലിത്തല്ലുകാരെയും ഗുണ്ടകളെയും മനോവൈകല്യം ബാധിച്ച മിത്രങ്ങളെയും തെരുവിലിറക്കി വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുന്നതിന് സമമാണ് വൈറസിനെ അഴിച്ചുവിട്ട് മരണഭീതി വിതയ്ക്കുന്നത് എന്ന് തെറ്റിദ്ധരിച്ചുപോയി. ഹിന്ദുത്വ വംശഹത്യകളുടെ അടിസ്ഥാനം കണ്‍ട്രോള്‍ഡ് വയലന്‍സാണ്. അത് സ്വിച്ച് ഇട്ടതുപോലെ തുടങ്ങും. അങ്ങനെ തന്നെ അവസാനിക്കും. അവ കൃത്യമായ സംഘാടനത്തോടെ അരങ്ങേറുന്ന കൊലകളാണ്. വൈറസിനെ ഉപയോഗിച്ചു നടത്തിയ സമാനമായ ഒരു കളി കൈവിട്ടു പോകുന്നതാണ് നാം ഇപ്പോള്‍ കാണുന്നത്. ആവശ്യം കഴിഞ്ഞിട്ടും കൊറോണ കളി നിറുത്തുന്നില്ല. മോദിയേയും അമിത്ഷായെയും അനുസരിക്കുന്നില്ല. നാഗ്പ്പൂരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ചെവികൊള്ളുന്നില്ല. മതിയാക്കാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല. ഇനി എന്തുചെയ്യും?
കൊറോണയുടെ മ്യൂട്ടേഷൻ സംഭവിച്ച വകഭേദങ്ങൾ കഴിഞ്ഞ വർഷം (2020) ആഗസ്‌റ്റ്/ സെപ്റ്റംബർ /ഒക്ടോബർ മാസങ്ങളിൽ യു.കെയിലും, ...
Posted by GR Santhosh Kumar on Thursday, April 22, 2021
RELATED STORIES
ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു
27 March 2025 10:59 AM GMTവിദ്യാര്‍ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കുക; സമരം നടത്താനൊരുങ്ങി...
27 March 2025 10:38 AM GMTഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്
27 March 2025 9:50 AM GMTശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന അഞ്ച് 'മാതൃകാ...
27 March 2025 9:35 AM GMTജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം...
27 March 2025 9:11 AM GMTഒരു ഭാഷയേയും എതിര്‍ക്കുന്നില്ല, മറിച്ച് എതിര്‍ക്കുന്നത്...
27 March 2025 9:01 AM GMT