- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈ സര്‍ക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?

കോഴിക്കോട്: പ്രമാദമായ പാലത്തായി ബാലികാ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍പോക്‌സോ ഒഴിവാക്കിയതു കാരണം പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം ലഭിച്ചതിനെതിരേ വന്‍തോതില്‍ വിമര്‍ശനമുയരുകയാണ്. സിപിഎം, ബിജെപി ഒത്തുകളിയാണിതെന്നും പോലിസിന്റെ ആര്‍എസ്എസ് സേവയാണെന്നുമാണ് പലരും പ്രതികരിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈയവസരത്തില്‍ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മുന്‍ കേസുകളിലെ കൂടി നിലപാടുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്.
പി കെ ഫിറോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ സര്‍ക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?
എടപ്പാളിലെ തിയേറ്ററില്‍ ബാലികയെ പീഢിപ്പിച്ച സംഭവം ഓര്‍മയില്ലേ?. വിവരം ചൈല്‍ഡ് ലൈനെ അറിയിച്ച തിയേറ്റര്‍ ഉടമയ്‌ക്കെതിരെയായിരുന്നു പിണറായിയുടെ പോലിസ് കേസെടുത്തത്. പിന്നീട് വാളയാറിലെ രണ്ട് കുട്ടികള്‍ക്കും നീതി കിട്ടിയില്ല. ആദ്യത്തെ കുട്ടി പീഢനത്തിന് വിധേയയായി മരണത്തിന് കീഴടങ്ങിയപ്പോഴും പിണറായിയുടെ പോലിസ് അനങ്ങിയിരുന്നില്ല. രണ്ടാമത്തെ കുട്ടിയും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോള്‍ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതികള്‍ കേസില്‍ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു. പോലിസ് അവരെ സഹായിച്ചു എന്ന് പറയുന്നതാണ് ശരി.
ഒരു പോലിസുകാരനെതിരെയും നടപടി ഉണ്ടായില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികള്‍ കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് പറഞ്ഞ പോലിസുദ്യോഗസ്ഥന്‍ പോലും ഇപ്പോഴും സര്‍വീസില്‍ ഞെളിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ പാലത്തായി കേസിലും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പോലിസ് വഴിയൊരുക്കിയിരിക്കുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്കെതിരെയുള്ള പീഢനമായിട്ടും പോക്‌സോ ആക്റ്റ് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാന്‍ പോവുന്നില്ല.
ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. അഭ്യന്തര മന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ശൈലജ ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ...നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കില്‍ ഈ നിലപാടായിരുന്നോ നിങ്ങള്‍ സ്വീകരിക്കുക?. ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങള്‍ എവിടെയാണ് കൊണ്ടുപോയി കഴുകിക്കളയുക!!
RELATED STORIES
വെടിക്കെട്ടുമായി രചിന് രവീന്ദ്രയും ഗെയ്ക്ക് വാദും; ഐപിഎല്ലില്‍...
23 March 2025 6:01 PM GMTസഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
23 March 2025 5:59 PM GMTസിപിഎം നേതാവ് കെ അനിരുദ്ധന്റെ മകനും എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി...
23 March 2025 4:18 PM GMTകുളിക്കുന്നതിനിടെ ഷോക്കേറ്റ പതിനഞ്ചുകാരന് മരിച്ചു
23 March 2025 4:09 PM GMTവിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത്...
23 March 2025 4:05 PM GMTഐപിഎല്‍; സിഎസ്കെയ്ക്കായി ഖലീല്‍ അഹ്മദും നൂര്‍ അഹ്മദും എറിഞ്ഞിട്ടു;...
23 March 2025 4:00 PM GMT