- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ ശബ്ദ രാഷ്ട്രീയത്തെ തരിപ്പണമാക്കാന്‍ ഈ തിരഞ്ഞെടുപ്പ് മതിയാകുമോ?
സൂക്ഷിച്ചു നോക്കിയാല്‍ മോദിയുടെ ചിഹ്നവും ഉച്ചഭാഷണിയാണെന്നു കാണാം. ഹിന്ദുത്വ വംശീയതയും ബഹുജനങ്ങളെ കബളിപ്പിക്കാനുള്ള വാചകമടികളുമല്ലാതെ അദ്ദേഹത്തിന്റെ പ്രഭാഷണപരതയില്‍ യാതൊന്നുമില്ല.

കെ കെ ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
'മേരേ പ്യാരേ ദേശവാസിയോം' എന്നുതുടങ്ങുന്ന നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ ഇന്ന് അപഹാസ്യങ്ങളായി മാറിയിട്ടുണ്ട് .'ചായ് വാല 'ചൗക്കിദാര്‍ മുതലായ വിശേഷണങ്ങള്‍ക്കും പഴയതുപോലെ ജനപ്രീതി നേടാന്‍പറ്റുന്നില്ല. പശുവിനോടും ദേശത്തോടും പട്ടാളത്തോടുമുള്ള ഭക്തിയും, ന്യൂനപക്ഷങ്ങളോടുള്ള അകല്‍ച്ചയും അദ്ദേഹത്തില്‍ അടിയുറച്ച സംഘ് പരിവാര്‍ ഫാഷിസത്തിന്റെ പ്രതിഫലനമാണെന്നു ഏറെക്കുറെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട് .
ഈ അവസരത്തില്‍, യഥാര്‍ത്ഥത്തില്‍ മോഡിയുടെ ചിഹ്നം എന്താണെന്നു ആലോചിച്ചുനോക്കാവുന്നതാണ്.
അധികാരത്തിലെത്താന്‍ ഹിറ്റ്ലറെ സഹായിച്ചത് ജര്‍മനിയിലെ തെരുവുകളില്‍ സ്ഥാപിച്ച ആയിരക്കണക്കിന് ലൗഡ് സ്പീക്കറുകല്‍/ ഉച്ചഭാഷണികള്‍ ആയിരുന്നു എന്നു സൂചിപ്പിക്കുന്ന ചില പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉച്ചഭാഷണികള്‍ എന്ന മീഡിയത്തെയും ഹിറ്റ്ലറുടെ പ്രഭാഷണ പരതയെയും വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള പ്രചാരണ തന്ത്രമാണ് നാസിപാര്‍ട്ടി രൂപപ്പെടുത്തിയത്. ഗീബല്‍സായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. ഉച്ചഭാഷണിക്കു പിന്നില്‍ നിന്നുകൊണ്ട് പ്രഭാഷണം നടത്തുന്ന ഫൂറര്‍ എന്നചിത്രം ലോകമെമ്പാടും വ്യാപിച്ചത് ഇപ്രകാരമാണ്.
സൂക്ഷിച്ചു നോക്കിയാല്‍ മോദിയുടെ ചിഹ്നവും ഉച്ചഭാഷണിയാണെന്നു കാണാം. ഹിന്ദുത്വ വംശീയതയും ബഹുജനങ്ങളെ കബളിപ്പിക്കാനുള്ള വാചകമടികളുമല്ലാതെ അദ്ദേഹത്തിന്റെ പ്രഭാഷണപരതയില്‍ യാതൊന്നുമില്ല. എങ്കിലും, ഹിറ്റ്ലറെ പോലെ എപ്പോഴും ഉച്ചഭാഷണിക്ക് പിന്നില്‍ നിന്നു പ്രഭാഷണം നടത്തുന്ന നരേന്ദ്ര മോദിയുടെ ചിത്രം ഇന്ത്യയിലും ലോകത്തും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ഹിറ്റ്ലറുടെ ലൗഡ് സ്പീക്കറുകളിലൂടെ വിന്യസിക്കപ്പെട്ട ശബ്ദ രാഷ്ട്രീയത്തെ തകര്‍ക്കാന്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അരങ്ങു വേണ്ടിവന്നു. മോദിയുടെ ശബ്ദ രാഷ്ട്രീയത്തെ തരിപ്പണമാക്കാന്‍ ഈ തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ അരങ്ങു മതിയാകുമോ?.
RELATED STORIES
മഴമുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ
13 July 2025 9:45 AM GMTകാത്തിരിപ്പിന് വിരാമം; പാലത്തിങ്ങൽ പുഴയിൽ കാണാതായ ജുറൈജിൻ്റെ മൃതദേഹം...
13 July 2025 9:05 AM GMTതൃശൂർ അഴിക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു;...
13 July 2025 7:58 AM GMTചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍...
13 July 2025 5:35 AM GMTനായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ചു; കാഴ്ച നഷ്ടപ്പെട്ടു
13 July 2025 5:28 AM GMTപേവിഷവാക്സിൻ എടുത്തിട്ടും രണ്ടുമാസത്തിനിടെ മരിച്ചത് മൂന്നുകുട്ടികൾ
13 July 2025 5:00 AM GMT