Economy

അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍ അവതരിപ്പിച്ച് ടയോട്ട

ടയോട്ടയുടേതായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്‌യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്

അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍ അവതരിപ്പിച്ച് ടയോട്ട
X

കൊച്ചി:ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍ അവതരിപ്പിച്ചു. ടയോട്ടയുടേതായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്‌യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടയോട്ടയുടെ ഗ്ലോബല്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള രൂപകല്‍്പനയും മികവുറ്റ പെര്‍ഫോമന്‍സും ഹൈറൈഡര്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

മികച്ച ആക്‌സിലറേഷനും പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന പവര്‍ട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്‌ഫോമുമാണ് ഹൈറൈഡറിനുള്ളതെന്നും ഒപ്പം ഉയര്‍ന്ന മൈലേജും കുറഞ്ഞ എമിഷനുമാണെന്നും കമ്പനി അവകാശപ്പെടുന്നു.തനിയെ ചാര്‍ജ് ആവുന്നതരം സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂര്‍ണ്ണമായും ഇലക്ട്രിക്കായും ഓടാന്‍ സഹായിക്കുന്ന ഇഡ്രൈവ് ട്രാന്‍സ്മിഷനും 2 വീല്‍ ഡ്രൈവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്.

എന്‍ജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്‍കുക.ഇതിനു പുറമെ ഒരു 1.5ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ അടിസ്ഥാനമാക്കിയുള്ള മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനും (നിയോ െ്രെഡവ് വേരിയന്റുകള്‍) ലഭ്യമാണ്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്ക് എന്നീ ട്രാന്‍സ്മിഷനുകളാണ് 1.5 എന്‍ജിനോടൊപ്പം ഉണ്ടാവുക. 100 എച്ച് പിയും 135 ന്യൂട്ടണ്‍ മീറ്ററുമാണ് ഇവയുടെ ഔട്ട്പുട്ടെന്നും കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it