Economy

ടാറ്റാ മോട്ടോര്‍സ് ''തിയാഗോ എക്‌സ് ടിഎ''ക്ക് തുടക്കമിടുന്നു

ഡല്‍ഹിയിലെ എക്‌സ് ഷോറൂം തുടക്കവില 5.99 ലക്ഷം രൂപയാണ്. 4എഎംടി ഓപ്ഷന്‍ കൂടി വരുന്നതോടെ എക്‌സിടി ട്രിം ലൈനില്‍ ടാറ്റാ തിയോഗോ കൂടുതല്‍ ആകര്‍ഷകമാകുമെന്ന് ടാറ്റാമട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂലിറ്റ് മാര്‍ക്കറ്റിങ് തലവന്‍ വിവേക് ശ്രീവത്സ തിയാഗോ വ്യക്തമാക്കി

ടാറ്റാ മോട്ടോര്‍സ് തിയാഗോ എക്‌സ് ടിഎക്ക് തുടക്കമിടുന്നു
X

കൊച്ചി: പുതിയ വേരിയന്റ് എക്‌സ് ടി എ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോര്‍സ്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം തുടക്കവില 5.99 ലക്ഷം രൂപയാണ്. 4എഎംടി ഓപ്ഷന്‍ കൂടി വരുന്നതോടെ എക്‌സിടി ട്രിം ലൈനില്‍ ടാറ്റാ തിയോഗോ കൂടുതല്‍ ആകര്‍ഷകമാകുമെന്ന് ടാറ്റാമട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂലിറ്റ് മാര്‍ക്കറ്റിങ് തലവന്‍ വിവേക് ശ്രീവത്സ തിയാഗോ വ്യക്തമാക്കി.എല്ലാ മേഖലയില്‍ നിന്നും തിയാഗോയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. കൂടാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗം ഇന്ത്യയില്‍ ഉയര്‍ന്ന് വരികയാണ്. തിയാഗോയ്ക്ക് തന്നെയുള്ള സ്വീകാര്യതയിലും ഈ മാറ്റം പ്രകടമാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് ലഭിക്കുന്ന മുന്‍ഗണന അംഗീകരിച്ച് കൊണ്ട് എക്‌സ് ടി എ വെര്‍ഷന്‍ കൂടി പ്രതീക്ഷയോടെ വിപണിയിലെത്തിക്കുകയാണ്. വിപണിയില്‍ മിഡ് ഹാച്ച് സെഗ്മെന്റില്‍ മേല്‍കൈ ലഭിക്കാന്‍ മാത്രമല്ല ഉപഭോക്താക്കള്‍ക്ക് വിവിധ വിലയില്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് നല്‍കുന്നതായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ തിയാഗോ വിപണയിലെത്തിയത് മുതല്‍ മികച്ച വിജയമാണ് കൈവരിക്കാനായത്. ഏവരുടെയും പ്രശംസ പിടിച്ച് പറ്റാനും സാധിച്ചു. ഉത്പന്നത്തിന്റെ ബിഎസ്6 വെര്‍ഷന്‍ 2020ല്‍ പുറത്തിറക്കുകയും ചെയ്തു. ജിഎന്‍സിഎപി സുരക്ഷയുടെ കാര്യത്തില്‍ 4 സ്റ്റാര്‍ റേറ്റിങാണ് പുതിയ വേര്‍ഷന് നല്‍കിയിരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന സവിശേഷത സ്വന്തമാക്കാനായി. ഹര്‍മ്മാനിന്റെ 7 ഇഞ്ച് ഇന്‍ഫോ ടെയ്‌മെന്റ് ടച്ച് സ്‌ക്രീന്‍, 15 ഇഞ്ച് അലോയ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്റര്‍, എന്നിങ്ങനെയുള്ള സവിഷേതകള്‍ കൊണ്ട് 3.25 ലക്ഷം രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നതായിരുന്നുവെന്നും വിവേക് ശ്രീവത്സ തിയാഗോ വ്യക്തമാക്കി

Next Story

RELATED STORIES

Share it